പെട്രോളിയത്തെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമായില്ല
text_fieldsന്യൂഡൽഹി: 29 ഉൽപന്നങ്ങളുടെയും 54 സേവന ഇനങ്ങളുടെയും ജി.എസ്.ടി നിരക്ക് ഇൗ മാസം 25 മുതൽ കുറക്കും. ജി.എസ്.ടി റിേട്ടൺ ഫയൽ ചെയ്യുന്ന പ്രക്രിയ ലളിതമാക്കാനും കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. ചെറുകിട വ്യാപാരികളും വ്യവസായികളും പ്രയാസപ്പെടുന്നത് പരിഗണിച്ചാണ് റിേട്ടൺ ഘടന മാറ്റുന്നത്. പെട്രോൾ, ഡീസൽ തുടങ്ങി പെട്രോളിയം ഉൽപന്നങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യും.
മൂന്നു വിധത്തിലുള്ള ജി.എസ്.ടി റിേട്ടണുകൾ ലളിതമാക്കി ഒറ്റയെണ്ണമാക്കാൻ തീരുമാനിച്ചു. സവിശേഷ തിരിച്ചറിയൽ അതോറിറ്റി മുൻ ചെയർമാൻ നന്ദൻ നിലേകനി ഇതിന് നേതൃത്വം നൽകും. ലളിതമായ റിേട്ടൺ ഫയലിങ് രീതി അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിക്കും.
നികുതിവെട്ടിപ്പ് തടയാനായി സംസ്ഥാനങ്ങൾ കടന്നുപോകുന്ന ചരക്കുവാഹനങ്ങൾക്കായി ഇലക്ട്രോണിക് വേ ബിൽ സമ്പ്രദായം ഫെബ്രുവരി ഒന്നു മുതൽ 15 സംസ്ഥാനങ്ങൾ നടപ്പാക്കും. 50,000ൽ കുറയാത്ത തുകയുടെ ചരക്കുകൾക്കാണിത്. വിവിധ കരകൗശല ഉൽപന്നങ്ങളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കി. ചെറുതും വലുതുമായ പഴയ വാഹനങ്ങളുടെ വിൽപന ലാഭത്തിന്മേലുള്ള ജി.എസ്.ടി നിരക്ക് 28ൽ നിന്ന് 18 ശതമാനമാക്കി. ജൈവ ഇന്ധനം ഉപയോഗിക്കുന്ന ബസിനും മറ്റു പൊതുവാഹനങ്ങൾക്കും ഇതേ നിരക്കു തന്നെ. തുകൽ, ചെരിപ്പ് നിർമാണ സേവനങ്ങൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു.
20 ലിറ്ററിെൻറ കുടിവെള്ളത്തിനും പഞ്ചസാരയിൽ ഉണ്ടാക്കിയ മധുര പലഹാരത്തിനും ജി.എസ്.ടി നിരക്ക് 18ൽ നിന്ന് 12 ശതമാനമാക്കി. ബയോ ഡീസൽ, ജൈവ കീടനാശിനി, നനക്കുന്നതിനുള്ള സ്പ്രിങ്ളർ, മെക്കാനിക്കൽ സ്പ്രേയർ എന്നിവക്കും 12 ശതമാനത്തിലേക്ക് ജി.എസ്.ടി കുറച്ചു. പുളിങ്കുരു പൊടിച്ചതിന് ജി.എസ്.ടി ഇനി 18നു പകരം അഞ്ചു ശതമാനമായിരിക്കും.
വജ്രത്തിെൻറ ജി.എസ്.ടി നിരക്ക് മൂന്നിൽ നിന്ന് 0.25 ശതമാനമാക്കി. ശ്രവണ സഹായിക്ക് ജി.എസ്.ടി ഇല്ല. തവിടിന് അഞ്ചു ശതമാനം നികുതി ചുമത്തി. തയ്യൽ സേവനങ്ങൾക്ക് നികുതി 18ൽ നിന്ന് അഞ്ചു ശതമാനമാക്കി. അമ്യൂസ്മെൻറ് പാർക്കുകളിൽ നികുതി 28 ശതമാനത്തിനു പകരം ഇനി 18 ശതമാനം. ഉപഭോക്തൃ തർക്ക പരിഹാര കമീഷനുകളിൽ നൽകുന്ന ഫീസിന് ജി.എസ്.ടി ഇല്ല. ഡോക്ടർമാരുടെയും ടെക്നീഷ്യന്മാരുടെയും സേവനങ്ങൾക്ക് നികുതിയില്ല. അടുത്ത ജി.എസ്.ടി കൗൺസിൽ വിഡിയോ കോൺഫറൻസിങ് സംവിധാനത്തിൽ നടത്തും. തീയതി തീരുമാനിച്ചിട്ടില്ല.
മറ്റ് പ്രധാന തീരുമാനങ്ങൾ
- 29 ഉൽപന്നങ്ങളുടെയും 53 വിഭാഗങ്ങളുടെയും നികുതി കുറിച്ചു.
- 29 കരകൗശല ഉൽപന്നങ്ങളെ നികുതിരഹിതമാക്കി. കാർഷികോൽപ്പന്നങ്ങളുടെ നികുതി കുറച്ചു
- ഇ-വേ ബില്ലിെൻറ പരീക്ഷണം ജനുവരി 25 വരെ തുടരും. ഫെബ്രുവരി 1 മുതൽ നിർബന്ധമാക്കും
- 35,000 കോടി െഎ.ജി.എസ്.ടിയായി പിരിച്ചെടുത്തു.
- 15 സംസ്ഥാനങ്ങൾ സംസ്ഥാനത്തിനുള്ളിലുള്ള ഇ-വേ ബില്ലിന് അംഗീകാരം നൽകി
- കോംപോസിറ്റ് സ്കീമിൽ 307 കോടി രൂപ പിരിച്ചെടുത്തു.
- 40 കരകൗശല ഉൽപന്നങ്ങളുടെ നികുതി സംബന്ധിച്ച് പ്രത്യേക സമിതി തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.