ജി.എസ്.ടി: പ്രതീക്ഷിച്ചതിനേക്കാൾ നികുതി പിരിച്ചെടുത്തു– ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ജി.എസ്.ടി നടപ്പിലാക്കിയതിെൻറ ആദ്യമാസം ജൂലൈയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ നികുതി പിരിച്ചെടുക്കാൻ സാധിച്ചതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ജൂലൈ മാസത്തിൽ 92,283 കോടി രൂപയാണ് നികുതിയായി പിരിച്ചത്. കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നത് 91,000 കോടി രൂപ മാത്രമായിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
ജി.എസ്.ടി നടപ്പിലാക്കാൻ പ്രയാസങ്ങളൊന്നും നേരിട്ടില്ലെന്നും സാമ്പത്തികവ്യവസ്ഥയിൽ ജി.എസ്.ടി ഗുണപരമായ മാറ്റമുണ്ടാക്കിയെന്നും ജെയ്റ്റ്ലി അറിയിച്ചു. നികുതിദായകരിൽ 72.33 ശതമാനം ആളുകളും ജി.എസ്.ടിയിലേക്ക് മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വരെ 38.8 ലക്ഷം പേർ നികുതി റിേട്ടൺ സമർപ്പിച്ചിട്ടുണ്ട്. നികുതി റിേട്ടൺ സമർപ്പിക്കേണ്ടവരുടെ എണ്ണം 59.97 ലക്ഷമാണെന്നും ജെയ്റ്റ്ലി അറിയിച്ചു. ജൂലൈ മാസത്തിലെ ആകെ നികുതിയിൽ 14,874 കോടി സി.ജി.എസ്.ടിയായും 22,722 കോടി എസ്.ജി.എസ്.ടിയായും 47,469 െഎ.ജി.എസ്.ടിയായുമാണ് ഇൗടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.