ജി.എസ്.ടി 18 ശതമാനത്തിൽ താഴെയാക്കുമെന്ന് മോദി
text_fieldsമുംബൈ: ഏതാനും ആഡംബര വസ്തുക്കളൊഴിച്ചുള്ളവയുടെ ചരക്ക് സേവന നികുതി 18 ശതമാനത്തിൽ താഴെ യാക്കാൻ ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെട്രോ റെയിൽ, പാർപ്പിട പദ ്ധതികൾക്ക് തറക്കല്ലിടുന്നത് അടക്കം വിവിധ പരിപാടികൾക്കായി മുംബൈയിലെത്തിയ അദ്ദേഹം റിപ്പബ്ലിക് ടി.വി സംഘടിപ്പിച്ച റിപ്പബ്ലിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു.
ഏതാനും ആഡംബര വസ്തുക്കൾക്കു മാത്രമാണ് 28 ശതമാനം ജി.എസ്.ടി ബാധകമാവുകയെന്നും 99 ശതമാനം വസ്തുക്കളും 18 ശതമാനം സ്ലാബിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകർക്കുവേണ്ടി ജി.എസ്.ടി എത്രയും ലളിതമാക്കുകയാണ് ലക്ഷ്യം. വിവിധ പ്രദേശങ്ങളിലുണ്ടായിരുന്ന വാറ്റും എക്സൈസ് നികുതികളുമാണ് ജി.എസ്.ടി സങ്കീർണമാക്കിയത്. ചർച്ചകളിലൂടെ നികുതി സമ്പ്രദായം ലഘൂകരിച്ചുവരുകയാണ്. ജി.എസ്.ടി വന്നതിനുശേഷം 54 ലക്ഷം പുതിയ സംരംഭകർ രജിസ്റ്റർ ചെയ്തതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രസംഗത്തിൽ കോൺഗ്രസിനെയും പ്രധാനമന്ത്രി ലക്ഷ്യം വെച്ചു. നാലു വർഷം മുമ്പുവരെ സിഖ് കലാപത്തിൽ കോൺഗ്രസ് നേതാവ് ശിക്ഷിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിെൻറ ജീവപര്യന്തം ശിക്ഷ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് അഴിമതി ആരോപണം പരമോന്നത കോടതിയിലെത്തുന്നത്. എന്നാൽ, എല്ലാം ചെയ്തത് സുതാര്യവും വിശ്വാസ്യതയോടെയുമാണെന്ന ശുദ്ധ വിധിയാണ് അവർക്ക് ലഭിച്ചതെന്നും റഫാൽ ഇടപാട് കേസ് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.