ജി.എസ്.ടി: പുതിയ തീരുമാനം ചെറുകിടക്കാർക്ക് നേട്ടം
text_fieldsകൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) രജിസ്ട്രേഷന് അടിസ്ഥാനമായ വാർഷിക വിറ്റു വരവ് പരിധി 20 ലക്ഷത്തിൽനിന്ന് 40 ലക്ഷമാക്കാനുള്ള ജി.എസ്.ടി കൗൺസിലിെൻറ തീരുമാനം ചെ റുകിട കച്ചവടക്കാർക്ക് നേട്ടമാകും. എന്നാൽ, കൗൺസിൽ അവകാശപ്പെടുന്നതുപോലെ ഇടത്ത രം വ്യാപാരികൾക്ക് തീരുമാനം വേണ്ടത്ര ഗുണംചെയ്യില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത ്തൽ.
പ്രതിവർഷം 20 ലക്ഷം രൂപക്കുമുകളിൽ വിറ്റുവരവുള്ളവർ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുകയും റിേട്ടൺ ഫയലിങ് അടക്കം അനുബന്ധ നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കുകയും ചെയ്യണമെന്നാണ് നിലവിലെ ചട്ടം. എന്നാൽ, 20 ലക്ഷത്തിലധികം വിറ്റുവരവുള്ള 25 ലക്ഷത്തോളം വ്യാപാരികളുള്ള കേരളത്തിൽ മൂന്നുലക്ഷത്തിലധികം പേർ മാത്രമേ രജിസ്ട്രേഷൻ എടുത്തിട്ടുള്ളൂ. ഇതിനിടെയാണ് വിറ്റുവരവ് പരിധി 40 ലക്ഷമായി ഉയർത്തിയത്. ഇതോടെ ഗ്രാമീണ മേഖലകളിലെ ചെറുകിടക്കച്ചവടക്കാരിൽ ഭൂരിഭാഗവും ജി.എസ്.ടി രജിസ്ട്രേഷനിൽനിന്ന് ഒഴിവാകും. എന്നാൽ, ഇടത്തര കച്ചവടക്കാരിൽ നല്ലൊരു ശതമാനം നിലവിൽ പ്രതിവർഷം 40 ലക്ഷത്തിനുമേൽ വിറ്റുവരവുള്ളവരായതിനാൽ ഇൗ വിഭാഗത്തിന് പുതിയ തീരുമാനം കാര്യമായി ഗുണം ചെയ്യില്ലെന്ന് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ എൻ.എം. ശറഫുദ്ദീൻ പറഞ്ഞു.
പ്രതിദിനം 10,000 രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർ അപ്പോഴും ജി.എസ്.ടി രജിസ്ട്രേഷൻ പരിധിയിൽവരും. 40 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ളവർക്ക് ഇനി രജിസ്ട്രേഷൻ എടുക്കേണ്ടാത്തതിനാൽ ഇവർ വിൽക്കുന്ന സാധനങ്ങൾ നികുതിയിളവിലൂടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് ലഭിക്കേണ്ടതാണ്. എന്നാൽ, നികുതി ഉൾപ്പെടെ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറവിൽപന വിലയിൽ (എം.ആർ.പി) താഴ്ത്തി വ്യാപാരികൾ വിൽക്കാത്തതിനാൽ മിക്ക ഉൽപന്നങ്ങൾക്കും ഉപഭോക്താക്കൾ മുഴുവൻ വിലയും നൽകേണ്ടിവരും.
കോേമ്പാസിഷൻ സ്കീമിലെ വ്യവസായങ്ങളുടെ വിറ്റുവരവ് പരിധി ഒരുകോടിയിൽനിന്ന് ഒന്നരക്കോടിയായി ഉയർത്തിയതിനെ വ്യാപാരിസമൂഹം സ്വാഗതം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.