ഹീറോ മോേട്ടാകോർപ് ഇരുചക്രവാഹന വില കുറയും
text_fieldsന്യൂഡൽഹി: ജി.എസ്.ടിയുടെ ഗുണം കാറുകൾക്കു മാത്രമല്ല, ഇരുചക്രവാഹനങ്ങൾക്കും ലഭിക്കും. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോേട്ടാകോർപ് വിലക്കുറവിന് തുടക്കമിട്ടുകഴിഞ്ഞു. വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾക്ക് 400 മുതൽ 1800 രൂപ വരെ വിലക്കുറവുണ്ടാകുമെന്ന് കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രീമിയം മോഡലുകൾക്ക് ചില വിപണികളിൽ 4000 രൂപയുടെ കിഴിവ് വരും. എന്നാൽ, സംസ്ഥാനങ്ങൾതോറും കുറയുന്ന വിലയിൽ വ്യത്യാസമുണ്ടാവും. ജി.എസ്.ടി നിലവിൽവന്ന ശനിയാഴ്ച മാരുതി സുസുക്കി, ടൊയോട്ട കിർലോസ്കർ, ജാഗ്വാർ ലാൻഡ് റോവർ, ബി.എം.ഡബ്ല്യു തുടങ്ങിയ കമ്പനികൾ കാറുകൾക്ക് 2,300 മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, മാരുതിയുടെ സിയാസ്, എർട്ടിഗ തുടങ്ങിയവയുടെ ഹൈബ്രിഡ് മോഡലുകൾക്ക് കിഴിവ് ബാധകമല്ലെന്നും അവക്ക് ഒരു ലക്ഷം രൂപവരെ വില വർധിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.