ജി.എസ്.ടി: കുറഞ്ഞില്ല, വില
text_fieldsതിരുവനന്തപുരം: ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തിൽ വരേണ്ട ആദ്യദിവസം വിലക്കുറവ് നാമമാത്രം. ഭൂരിപക്ഷം സ്ഥാപനങ്ങളും പഴയ നിരക്കിലാണ് സാധനം വിറ്റത്. സാനിട്ടറി പാഡ്, ചെറിയ കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവക്ക് നികുതി പൂർണമായും ഒഴിവാക്കിയെങ്കിലും വില കുറഞ്ഞില്ല. 26 ഇഞ്ച് വരെയുള്ള ടി.വി, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ തുടങ്ങി 18 ശതമാനത്തിലേക്ക് നികുതി താഴ്ത്തിയ ഗാർഹികാവശ്യത്തിനുള്ള ചെറുകിട ഇലക്ട്രിക് സാധന വിലയിലും മാറ്റമുണ്ടായില്ല.
നികുതിയിളവ് പ്രാബല്യത്തിൽ വരാൻ ‘അൽപം സമയമെടുക്കു’മെന്നാണ് ചില വ്യാപാരികൾ പ്രതികരിച്ചത്. അതേ സമയം ഇളവ് പ്രാബല്യത്തിൽ വന്നാൽ അഞ്ചു മുതല്‍ 10 ശതമാനം വരെ വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതിനിടെ, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ, തേപ്പുപെട്ടി, വാക്വം ക്ലീനർ, ഗ്രൈൻഡർ തുടങ്ങിയവക്ക് വില കുറച്ചതായി അറിയിച്ച് വൻകിട വാണിജ്യ സ്ഥാപനങ്ങൾ പരസ്യം നൽകി. നികുതി ഇളവ് വിലയിൽ പ്രകടമാക്കി പരമാവധി വിപണി പിടിക്കുകയാണ് ലക്ഷ്യം.
റഫ്രിജേററ്റർ, വാഷിങ്മെഷീൻ എന്നിവക്ക് 28 ശതമാനത്തിൽനിന്ന് 18ലേക്കാണ് നികുതി കുറഞ്ഞത്. മൊബൈൽ േഫാണുകളിലെ ലിഥിയം അയൺ ബാറ്ററികൾക്കുള്ള നികുതി 18ലേക്ക് കുറച്ചെങ്കിലും ആനുകൂല്യം കിട്ടിത്തുടങ്ങിയിട്ടുമില്ല. എന്നാൽ, പെയിൻറ് വിലയിൽ വ്യത്യാസമുണ്ട്. എത്തനോളിെൻറ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ചായി കുറച്ചതോടെ പെട്രോളിലും ഡീസലും എത്തനോൾ ചേർക്കൽ വർധിക്കുമെന്നും ആശങ്കയുണ്ട്.
പുതിയ നികുതി മാറ്റത്തിൽ സംസ്ഥാനത്തിന് പ്രതിവർഷം 500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. പെയിൻറടക്കം സാധന-സാമഗ്രികൾക്ക് ജി.എസ്.ടിയിൽ ഇളവ് നൽകിയെങ്കിലും നെട്ടല്ലായി സിമൻറിനെ പരിഗണിക്കാത്തത് നിർമാണ മേഖലക്ക് ആശ്വാസമേകില്ല. 28 ശതമാനമാണ് സിമൻറിന് ജി.എസ്.ടി നൽകേണ്ടത്. 28 ശതമാനം എന്ന ഉയര്‍ന്ന നികുതി നല്‍കേണ്ട പട്ടികയിലുള്ളത് 35 ഇനങ്ങള്‍ മാത്രമാണ്.
സിമൻറിന് പുറമെ എ.സി, ഡിജിറ്റല്‍ കാമറ, വിഡിയോ റെക്കോഡര്‍, മോട്ടോര്‍ വാഹനങ്ങള്‍, പുകയില, വിമാനം, ഒാട്ടോമൊബൈല്‍ പാര്‍ട്സ്, ടയര്‍ തുടങ്ങിയവ. ഒരുവര്‍ഷത്തിനിടെ ജി.എസ്.ടി കൗണ്‍സില്‍ 28 ശതമാനത്തിെൻറ പട്ടികയിലുള്ള 191 ഉല്പന്നങ്ങള്ക്കാണ് നികുതി കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.