ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും കോമ്പൗണ്ടിങ് രീതിയിൽ നികുതി അടക്കാം
text_fieldsതിരുവനന്തപുരം: ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും കോമ്പൗണ്ടിങ് സമ്പ്രദായത്തിൽ നികുതി അടക്കാൻ അനുവാദം നൽകി കേരള ചരക്ക്- സേവന നികുതി നിയമത്തിൽ മാറ്റം വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
ജി.എസ്.ടി കൗൺസിൽ ശിപാർശ പ്രകാരം കേന്ദ്ര ചരക്ക്-സേവന നികുതി നിയമത്തിൽ പാർലമെൻറ് പാസാക്കിയ ഭേദഗതിക്ക് തുല്യമായാണ് മാറ്റം. ആകെ വിറ്റുവരവിെൻറ 10 ശതമാനം വരെ സേവനങ്ങൾ നൽകുന്ന വ്യാപാരികൾക്കും കോമ്പൗണ്ടിങ് അനുവദിക്കും. സംസ്ഥാനം വരുത്തിയ പ്രധാന മാറ്റങ്ങൾ പ്രകാരം റിവേഴ്സ് ചാർജ് പ്രകാരം നികുതി നൽകേണ്ട ചരക്കുകളും സേവനങ്ങളും ജി.എസ്.ടി കൗൺസിലിെൻറ നോട്ടിഫിക്കേഷൻമൂലം തീരുമാനിക്കും.
സ്പെഷൽ ഇക്കണോമിക് സോണിൽ വ്യാപാരം നടത്തുന്നവർ പ്രത്യേക ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടിവരും. പ്രത്യേക സാഹചര്യങ്ങളിൽ ജി.എസ്.ടി രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രജിസ്ട്രേഷൻ അധികാരികൾക്ക് നൽകും.
കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലോ നിയമപ്രകാരം നിയമിച്ചിട്ടുള്ള ഓഡിറ്റർമാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്ര-സംസ്ഥാന ലോക്കൽ അതോറിറ്റികൾക്ക് ഇനി മുതൽ ജി.എസ്.ടി നിയമത്തിൽ പറഞ്ഞി പ്രത്യേക കണക്കു പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതില്ല.
റിട്ടേണുകളിൽ ക്ലൈം ചെയ്യുന്ന ഇൻപുട്ട് ടാക്സ് കൃത്യത ഉറപ്പുവരുത്തുന്നതിെൻറ ബാധ്യത വ്യാപാരികൾക്കും കൂടി നൽകും. നികുതിയും പിഴയും നൽകാത്ത വാഹനങ്ങൾ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴു ദിവസത്തിൽനിന്ന് 14 ദിവസമായി വർധിപ്പിക്കുന്ന മാറ്റവും വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.