മുൻഗണന പരിഗണിച്ച് ജി.എസ്.ടി നിരക്ക് കുറക്കും –മന്ത്രി ഗോയൽ
text_fieldsന്യൂഡൽഹി: വിപണിയിലെ മുൻഗണന പരിഗണിച്ച് കൂടുതൽ ഉൽപന്നങ്ങളുടെ ചരക്ക് സേവന നികുതി ( ജി.എസ്.ടി) നിരക്ക് കുറക്കുന്ന കാര്യം അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ചക്കുവരുമെന്ന് ധനമന്ത്രി പീയൂഷ് ഗോയൽ. കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ജി.എസ്.ടി നികുതി ഘടന ഏകീകരിക്കും. റിേട്ടൺ ഫയലിങ്ങും നികുതി നിർണയവും ലളിതമാക്കുന്നത് കൗൺസിൽ പരിഗണിക്കും. ജൂലൈ 21നാണ് അടുത്ത യോഗം.
ജി.എസ്.ടി നിരക്കിൽ ഇളവ് ഇനിയും ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിപണയിലെ ആവശ്യങ്ങളോട് വളരെ അനുകൂല സമീപനമാണ് കൗൺസിലിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായ, വ്യാപാര മേഖലയുടെ സുഗമമായ പ്രവർത്തനമാണ് ലക്ഷ്യം.
ഇതിനകം 328 ഉൽപന്നങ്ങളുടെ നികുതി കൗൺസിൽ കുറച്ചിട്ടുണ്ട്. ഇനിയും ഇളവുനൽകാൻ സാധ്യതയുണ്ടെന്ന് ഗോയൽ പറഞ്ഞു. വരുമാനം പരിഗണിച്ചും സന്തുലനം പാലിച്ചുമായിരിക്കും നടപടി. 2017 ജൂൈല ഒന്നു മുതൽ അഞ്ച് ,12 , 18, 28 ശതമാനം എന്നിങ്ങനെയണ് നിരക്ക്. ഇതോടെ മറ്റു നികുതികൾ ഇല്ലാതാവുകയും തടസ്സമില്ലാതെ ചരക്കു നീക്കം സാധ്യമാവുകയും ചെയ്തു. ജി.എസ്.ടിയുടെ ആദ്യവർഷം സർക്കാറിന് 7.41 ലക്ഷം കോടി രൂപയാണ് നികുതി കിട്ടിയത്. 89,885 കോടിയാണ് ശരാശരി പ്രതിമാസ വരുമാനം. റിേട്ടൺ ഫയൽ ചെയ്യാനുള്ള പ്രയാസം ഒഴിവാക്കി ഫോറം ലളിതമാക്കുന്നതിന് മേയ് നാലിന് ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. ഇതുടൻ പ്രാബല്യത്തിൽ വരും.
‘അപ്പീൽ പരിധി ഉയർത്തൽ: നികുതി വരുമാനത്തിൽ 5600 കോടി കുറയും’
ന്യൂഡൽഹി: നികുതി വകുപ്പിന് അപ്പീൽ നൽകാവുന്ന കുടിശ്ശികയുടെ പരിധി ഉയർത്തിയതുമൂലം നികുതിവരുമാനത്തിൽ 5600 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയൽ. 2017 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 7.6ലക്ഷം കോടിയുടെ നികുതിപ്പണമാണ് കേസുകളിൽ കുടുങ്ങിക്കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നികുതി കേസുകളുടെ എണ്ണം കുറക്കുന്നതിന് കഴിഞ്ഞദിവസം ധനമന്ത്രാലയം അപ്പീൽ നൽകാവുന്ന തുകയുടെ പരിധി ഉയർത്തിയിരുന്നു.
ആദായനികുതി അപ്പലേറ്റ് ൈട്രബ്യൂണൽ/കസ്റ്റംസ്, എക്സൈസ്, സർവിസ് നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ എന്നിവയിൽ അപ്പീൽ നൽകാനുള്ള പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമായും ഹൈകോടതിയിൽ 20 ലക്ഷത്തിൽനിന്ന് 50 ലക്ഷമായും സുപ്രീംകോടതിയിൽ അപ്പീൽ പരിധി 25 ലക്ഷത്തിൽനിന്ന് ഒരു കോടിയുമായാണ് ഉയർത്തിയത്. അതേസമയം, പ്രധാനപ്പെട്ട കേസുകൾ തുകയുടെ പരിധി പരിഗണിക്കാതെതന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.