ജി.എസ്.ടി പോർട്ടൽ: പ്രശ്നം സങ്കീർണം; കേന്ദ്രം ഇടപെടുന്നു
text_fieldsകൊച്ചി: കോടികൾ ചെലവിട്ട ജി.എസ്.ടി പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർ ണമായതോടെ കേന്ദ്ര സർക്കാർ ഇടപെടുന്നു. രണ്ടരവർഷമായി തുടരുന്ന സാങ്കേതിക പ്രശ് നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനെക്കുറിച്ച് ഇൻഫോസിസിനോട് വിശദീകരണം തേടി. കമ ്പനി സീനിയർ വൈസ് പ്രസിഡൻറ് സി.എൻ. രഘുപതി, വൈസ് പ്രസിഡൻറ് വി. രംഗനാഥൻ എന്നിവരെ ധന മന്ത്രാലയം വിളിച്ച് വരുത്തിയാണ് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്.
സമയപര ിധി അവസാനിച്ചിട്ടും വെബ്സൈറ്റ് തകരാർ മൂലം രാജ്യത്തെ 38.40 ലക്ഷം വ്യാപാരികൾക്ക് റിട്ടേൺ ഫയൽ ചെയ്യാനായിട്ടില്ല. വൈകുന്ന ഓരോ ദിവസത്തിനും വ്യാപാരികൾ 50 രൂപ പിഴയടക്കണം. ഈയിനത്തിൽ മാത്രം പ്രതിദിനം 19 കോടി കേന്ദ്രത്തിന് ലഭിക്കും. ജി.എസ്.ടി സോഫ്റ്റ്വെയർ തയാറാക്കാനും പ്രവർത്തനം ഏറ്റെടുത്ത് നടത്താനും 1379.71 കോടിക്കാണ് ഇൻഫോസിസിന് കരാർ നൽകിയത്. ഇതിൽ 437.18 കോടി നൽകി.
വെബ്സൈറ്റിെൻറ സാങ്കേതിക തകരാറിന് പിഴയായി 16.25 കോടി ഇൻഫോസിസിൽനിന്ന് ഈടാക്കിയിരുന്നു. എന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ.
സോഫ്റ്റ്വെയർ തകരാറിനെക്കുറിച്ച് നികുതിദായകർ പോർട്ടൽ നിലവിൽ വന്നതുമുതൽ പരാതി പറയുന്നുെണ്ടങ്കിലും ഇൻഫോസിസിനോട് വിശദീകരണം തേടുന്നത് ആദ്യമാണ്.
പോർട്ടലിൽ ലോഗിൻ സാധ്യമാകാതെ വരൽ, റിട്ടേൺ സമർപ്പിച്ചാൽ ഒ.ടി.പി ലഭിക്കാതിരിക്കൽ, ഒ.ടി.പി വൈകുന്നതിനാൽ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയാതിരിക്കൽ, ജി.എസ്.ടി ഹെൽപ് ഡെസ്കിെൻറ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങളാണ് വ്യാപാരികളെ വലക്കുന്നത്. കേന്ദ്രസർക്കാറും ജി.എസ്.ടി കൗൺസിലും ഇത് കണ്ടില്ലെന്ന് നടിച്ചു.
ഇൻഫോസിസിൽനിന്ന് പിഴ ഈടാക്കിയ കാര്യം പോലും വിവരാവകാശ രേഖയിലൂടെയാണ് പുറത്തുവന്നത്. ഇത് വ്യാപാരി സമൂഹത്തിനിടയിൽ ചർച്ചയായതോടെ കമ്പനിയോട് വിശദീകരണം തേടാൻ ധനമന്ത്രാലയം നിർബന്ധിതമാകുകയായിരുന്നു.
സോഫ്റ്റ്വെയർ നടത്തിപ്പ് ചുമതല ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥരെയാണ് ഇൻഫോസിസ് ഏൽപ്പിച്ചതെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും നേരത്തേ ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.