ജി.എസ്.ടി ഉയർത്താൻ നീക്കം; വരാനിരിക്കുന്നത് വിലക്കയറ്റം
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിരക്കുകൾ ഉയർത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. നിലവിലുള്ള അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനം വരെയാക്കി നിരക്കുകൾ ഉയർത്താനാണ് ആലോചന. 12 ശതമാനം സ്ലാബിൽ ഉൾപ്പെടുന്ന 243 ഉൽപന്നങ്ങളെ 18ലേക്ക് മാറ്റാനും നീക്കമുണ്ട്. ഒരു ലക്ഷം കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.
ആഢംബര ആശുപത്രികളിലെ ചികിൽസ, 1000 രൂപക്ക് താഴെയുള്ള ഹോട്ടൽ മുറി, കരാർ അടിസ്ഥാനത്തിൽ വാടകക്കെടുക്കുന്ന വീടുകൾ എന്നിവക്ക് ജി.എസ്.ടി ചുമത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചർച്ചകൾ നടത്തുകയാണ്.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജി.എസ്.ടി വരവിൽ ഇടിവുണ്ടായിട്ടുണ്ട്. ഇതുമൂലം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം പോലും നൽകാൻ സാധിക്കാത്ത സ്ഥിതിയിലാണ് കേന്ദ്രസർക്കാറുള്ളത്. ഇതിന് മറികടക്കുകയാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.