ജി.എസ്.ടി: ആശങ്കയൊഴിയാതെ വസ്ത്ര വ്യാപാരികൾ
text_fieldsകോഴിക്കോട്: ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിലാകുേമ്പാൾ ആശങ്ക വിെട്ടാഴിയാതെ വസ്ത്ര വ്യാപാരികൾ. വസ്ത്ര നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിൽ നികുതിയീടാക്കുന്നത് മൊത്ത വ്യാപാര, വസ്ത്ര നിർമാണ മേഖലകളെയും ചെറുകിട കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുമെന്നതാണ് വ്യാപാരികളെ അലട്ടുന്നത്. വ്യാപാരികൾക്കിടയിൽ ജി.എസ്.ടിയെക്കുറിച്ചുള്ള സംശയങ്ങൾ ഇനിയും തീർന്നിട്ടില്ല. വെള്ളിയാഴ്ച െവെകീട്ട് കോഴിക്കോെട്ട വസ്ത്ര വ്യാപാരികൾ വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിട്ടും ഇൗ മേഖലയുടെ ആശങ്ക നീങ്ങിയിട്ടില്ല.
1000 രൂപക്ക് മുകളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അഞ്ചു ശതമാനമായിരുന്ന നികുതി ജി.എസ്.ടിയിൽ 12 ശതമാനമാകും. അഞ്ച് ശതമാനത്തിന് വാങ്ങിയ പഴയ സ്റ്റോക്കുകൾ വിൽപന നടത്തുേമ്പാൾ പുതിയ നികുതി നൽകേണ്ടതാണ് തുടക്കത്തിൽ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുക. ഇതു മുന്നിൽകണ്ട് നിരവധി സ്ഥാപനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപനകൾ നടത്തിയിരുന്നു. കുറഞ്ഞ മാർജിനിൽ വിൽക്കുന്ന ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് 12 ശതമാനം നികുതി നൽകിയാൽ എം.ആർ.പിക്ക് മുകളിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
ജി.എസ്.ടി പ്രഖ്യാപിച്ചതു മുതൽ വസ്ത്ര വ്യാപാരവുമായി ബന്ധപ്പട്ട സംഘടനകൾ ജി.എസ്.ടിയു സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നാവശ്യവുമായി രംഗത്തു വന്നിരുന്നു. സംസ്ഥാനത്തെ വസ്ത്ര നിർമാണ മേഖലയെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്നും മേഖലക്കുണ്ടാകുന്ന നഷ്ടം നികത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ഗാർെമൻറ് മാനുഫാക്ചേഴ്സ് അസോസിയേഷൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രധാന അസംസ്കൃത വസ്തുവായ തുണിത്തരങ്ങൾക്ക് നിലവിൽ നികുതിയീടാക്കിയിരുന്നില്ല. കോട്ടൺ തുണികൾക്ക് അഞ്ചു ശതമാനവും സിന്തറ്റിക് തുണിത്തരങ്ങൾക്ക് 15 ശതമാനവും നികുതി ചുമത്താനുള്ള തീരുമാനം ചെറുകിട-, ഇടത്തരം വസ്ത്ര നിർമാതാക്കളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. വ്യാപാരികൾക്ക് ഇനിയും വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാൽതന്നെ, ജി.എസ്.ടിയുടെ ആദ്യ നാളുകൾ കടുത്ത ആശയക്കുഴപ്പത്തിേൻറതാകുമെന്ന് പീസ് ഗുഡ്സ് മർചൻറ് അസോസിയേഷൻ പ്രസിഡൻറ് പി.പി. മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.