ജി.എസ്.ടി റിട്ടേണ്: പ്രളയസമയത്ത് നൽകിയ സാവകാശം പരിഗണിക്കുന്നില്ലെന്ന് പരാതി
text_fieldsകോഴിക്കോട്: പ്രളയക്കെടുതി സമയത്ത് കേരളത്തിലെ വ്യാപാരികൾക്ക് ജി.എസ്.ടി റിേട്ടൺ (ജി.എസ്.ടി.ആർ-ബി) സമർപ്പിക്കുന്നതിന് നൽകിയ സാവകാശം പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം.
കേരള സർക്കാറിെൻറ ജി.എസ്.ടി പോർട്ടലിലും സെൻട്രൽ ബ്യൂറോ ഒാഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിെൻറ വെബ്സൈറ്റിലും കേരളത്തിൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തവർക്ക് ജൂലൈയിലെ റിേട്ടൺ ഒക്ടോബർ അഞ്ചു വരെയും ആഗസ്റ്റിലേത് ഒക്ടോബർ 10 വരെയും നീട്ടിയതായി കാണിക്കുന്നുണ്ട്്. എന്നാൽ, ആഗസ്റ്റ് 24നു ശേഷം ജൂലൈ മാസത്തിലെ റിേട്ടൺ സമർപ്പിച്ചവർക്കെല്ലാം വൈകിയതിന് പിഴയടക്കേണ്ടിവന്നിരിക്കുകയാണ്.
പ്രളയസമയത്തെ പ്രേത്യക സാഹചര്യം മനസ്സിലാക്കി അനുവദിച്ച സാവകാശം സംസ്ഥാന ജി.എസ്.ടി വകുപ്പിെൻറ േപാർട്ടലിൽ വ്യക്തമാക്കിയിട്ടും റിേട്ടൺ സമർപ്പിക്കുേമ്പാൾ പിഴയീടാക്കുന്നത് തുടരുകയാണെന്ന് വ്യാപാരികളും ടാക്സ് പ്രാക്ടിഷനർമാരും പരാതിപ്പെടുന്നു. സാധാരണ എല്ലാമാസവും 20ാം തീയതിക്കുള്ളിൽ മുമ്പത്തെ മാസത്തെ റിേട്ടൺ സമർപ്പിക്കണം. ഇതിൽ പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് നൽകിയ ഇളവാണ് ജി.എസ്.ടി വകുപ്പ് അവഗണിക്കുന്നതായി വ്യാപക പരാതിയുയർന്നത്. ഇതുസംബന്ധിച്ച് നൽകിയ സർക്കുലറുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ് ഒാഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസുമായി സംസാരിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
കേന്ദ്ര ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ ഒാൺലൈനായി അതേ വെബ്ൈസറ്റിൽ പരാതി െകാടുക്കാനാണ് നിർേദശിച്ചത്. എന്നാൽ, ഇൗ രീതിയിൽ കൊടുക്കുന്ന പരാതികൾ ജി.എസ്.ടി വകുപ്പ് കാര്യമായെടുക്കുന്നില്ല. പ്രളയക്കെടുതിയുെട സമയത്ത് ജി.എസ്.ടിയിൽ സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്ന നിരവധി വ്യാപാരികളും സ്ഥാപനങ്ങളുമാണ് ഇതോടെ വെട്ടിലായത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ വന്നിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാന ജി.എസ്.ടി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.