ജി.എസ്.ടിയിലെ ടൂറിസം
text_fieldsജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന കേന്ദ്ര സർക്കാറിെൻറ ചരക്കു സേവന നികുതി (ജി.എസ്.ടി) വിനോദസഞ്ചാര മേഖലക്ക് എത്രമാത്രം ഗുണകരമാവും. രാജ്യമാകെ ഒരൊറ്റ നികുതിഘടനയെന്ന സങ്കൽപ്പം പൊതുവെ അംഗീകരിക്കപ്പെടുന്നുവെങ്കിലും വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാവുമെന്നാണ് ആശങ്ക. ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള മുറിയും കഴിക്കാനുള്ള ഭക്ഷണവും ചെലവേറിയതാകുമെന്നാണ് ഇത്തരമൊരാശങ്കക്ക് അടിസ്ഥാനം. ഇതിനുള്ള കാരണങ്ങളും ബന്ധപ്പെട്ടവർ നിരത്തുന്നു. ചെലവേറുന്നതിനാൽ വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിൽനിന്ന് അകറ്റാൻ ഇടയാക്കുമെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്ററൻറ് മേഖലയിലെ വിവിധ സംഘടനകളുടെ കണക്കുകൂട്ടൽ.
നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ടൂറിസം മന്ത്രി മഹേഷ് ശർമ എന്നിവരെ സംഘടനാ പ്രതിനിധികൾ ഇതിനകം കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന 16ാം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ 66 ഇനങ്ങളുടെ നികുതി കുറച്ചു. ജൂൺ 18നാണ് അടുത്ത കൗൺസിൽ യോഗം. ഇൗ യോഗത്തിൽ പരിഗണിക്കുമോയെന്നും ഇവർ പ്രതീക്ഷിക്കുന്നു.
നാലുതരം നികുതി ഘടനയാണ് ജി.എസ്.ടിയിലുള്ളത്. 5, 12, 18, 28ശതമാനം എന്ന കണക്കിലാണ് ഇൗ നികുതി ഘടന. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 28ശതമാനമാണ് ജി.എസ്.ടിയിലെ നികുതി. മദ്യം വിളമ്പാൻ ലൈസൻസുള്ള എ.സി റസ്റ്ററൻറുകൾക്ക് 18 ശതമാനവും നോൺ എ.സി ഹോട്ടലുകൾക്ക് 12ഉം ശതമാനം നികുതിയാണ് കണക്കാക്കിയത്. േഹാട്ടലുകളിൽ പ്രതിദിനം ആയിരം രൂപവരെയുള്ള മുറിവാടക്ക് നികുതിയില്ല. 1000മുതൽ 2500വരെയുള്ള മുറിക്ക് 12ഉം 2500മുതൽ 5000വരെ പ്രതിദിന വാടകയുള്ളതിന് 18 ഉം 5000മുതൽ മുകളിലോട്ട് 28ശതമാനവുമാണ് ജി.എസ്.ടി കൗൺസിൽ തീരുമാനം.
ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള സിങ്കപ്പൂർ, മ്യാൻമർ, തായ്ലൻറ്, ഇന്തോന്വേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിൽ അഞ്ചു മുതൽ 10ശതമാനം വരെയാണ് സമാന മേഖലയിലെ നികുതി. ഇന്ത്യയിൽ ഇത്രയും വലിയ നികുതി ഏർപ്പെടുത്തുന്നതോടെ വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയെ തഴയാൻ ഇടയാക്കുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.. അന്താരാഷ്ട്ര കോൺഫറൻസുകൾ ഉൾപ്പടെയുള്ള പരിപാടികൾക്ക് ആഴ്ചകളാണ് ടൂറിസ്റ്റുകൾ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തുന്നത്.
സംസ്ഥാനത്തെ സമ്പദ് ഘടനയിലും പുതിയ നികുതി ഘടന കാര്യമായ തിരിച്ചടിയുണ്ടാക്കുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ പറയുന്നത്. സംസ്ഥാനത്തിെൻറ സമ്പദ്ഘടനയെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് ടൂറിസം മേഖലക്കുണ്ട്. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്ന ഒേട്ടറെ പദ്ധതികളും സംസ്ഥാനം ലക്ഷ്യമിടുന്നു. വലിയ ഭാവിയാണ് ഇൗ മേഖലയിൽ സർക്കാർ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് നികുതി നിശ്ചയിക്കാൻ കഴിയില്ലെന്നതാണ് ജി.എസ്.ടി സമ്പ്രദായം വരുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയാസമെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ. കെ.എൻ. ഹരിലാൽ പറഞ്ഞു. പുതിയ വ്യവസായ മേഖലയെ പ്രോൽസാഹിപ്പിക്കാൻ നികുതിയിളവ് നൽകാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇതോടെ ഇല്ലാതാവും. ജി.എസ്.ടിയിലെ നികുതി ഘടനയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.