പ്രതിഷേധം ഫലിച്ചു; ഗുജറാത്തിലെ കർഷകർക്കെതിരായ കേസ് പെപ്സികോ പിൻവലിക്കുന്നു
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ ഉരുളകിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസ് പെപ്സികോ പിൻവലിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ ബോയ്കോട്ട് പെപ്സികോ കാമ്പയിൻ വ്യാപകമായതിനെ തുടർന്നാണ് കമ്പനി കേസ് പിൻവലിക്കാൻ നിർബന്ധിതരായത്. കേസ് പിൻവലിക്കുന്ന വിവരം കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു. സർക്കാറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേസ് പിൻവലിക്കുന്നതെന്ന് പെപ്സികോ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിെല കർഷകരോട് 20 ലക്ഷം മുതൽ 1.08 കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പെപ്സികോ കേസ് നൽകിയത്. പെപ്സികോയുടെ ലേയ്സിൽ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ, പെപ്സികോയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയായിരുന്നു.
കേസ് നൽകിയ നടപടി വിവാദമായതോടെ പെപ്സികോയുടെ ന്യൂയാർക്കിലെ ആസ്ഥാനത്തും ആശങ്കയുർന്നിരുന്നു. ദുബൈയിലുള്ള കമ്പനിയുടെ ഏഷ്യ-പസഫിക് ഓഫീസിനോട് വിഷയത്തിൽ ഇടപ്പെടാനും ന്യൂയോർക്കിലെ ആസ്ഥാനത്ത് നിന്ന് നിർദേശമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.