റിലയൻസ് ജിയോക്ക് 50 മില്യൺ ഉപഭോക്താക്കൾ
text_fieldsമുംബൈ: സെപ്തംബർ ഒന്നിന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്ക് 83 ദിവസത്തിനുള്ളിൽ 50 മില്യൺ ഉപഭോക്താക്കളുണ്ടെന്ന് റിലയൻസ് ജിയോ. ഗംഭീര ഒാഫറുകളായിരുന്നു ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2016 ഡിസംബർ 31 വരെ ജിയോയിലുടെ ലഭിക്കുന്ന സേവനങ്ങളെല്ലാം പൂർണമായും സൗജന്യമായിരുന്നു. ഇതാണ് ജിയോക്ക് കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം ഉപഭോക്താക്കളെ സമ്മാനിച്ചതെന്ന് റിലയൻസ് ജിയോ പ്രതിനിധി ദേശീയ ദിനപത്രമായ ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾക്ക് ഇപ്പോൾ 50 മില്യൺ ഉപഭോക്താക്കളെ ലഭിച്ച് കഴിഞ്ഞു. ദിവസവും ആറ് ലക്ഷം പേരാണ് പുതുതായി ജിയോയിലേക്ക് എത്തികൊണ്ടിരിക്കുന്നെതന്നും പ്രതിനിധി അറിയിച്ചു.
2005ൽ സഹോദരൻ അനിൽ അംബാനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം മുകേഷ് അംബാനിക്ക് ടെലികോം ബിസിനസ്സിൽ ഇറങ്ങാൻ അവകാശമുണ്ടായിരുന്നില്ല. എന്നാൽ 2010ൽ കരാറിൽ മാറ്റം വരുത്തിയാണ് മുകേഷ് ടെലികോം ബിസിനസ്സിൽ തിരിച്ചെത്തുന്നത്. എകദേശം 4,800 കോടി രൂപക്ക് ടെലികോം കമ്പനിയായ ഇൻഫോടെല്ലിെന ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിെൻറ തിരിച്ച് വരവ്. രാജ്യത്താകമാനം റിലയൻസിന് 4 ജി സ്െപക്ട്രം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്രയും വലിയ ഏറ്റെടുക്കൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.