Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right...

ഹര്‍ത്താല്‍: ഒടിയുന്നത് വ്യാപാര മേഖലയുടെ നട്ടെല്ല്

text_fields
bookmark_border
ഹര്‍ത്താല്‍: ഒടിയുന്നത് വ്യാപാര മേഖലയുടെ നട്ടെല്ല്
cancel

2006 അവസാനം കേരളത്തിലെ വാണിജ്യ സമൂഹം ഒരു കണക്കെടുത്തു. ആ വര്‍ഷം ജില്ലാ-സംസ്ഥാന-പ്രദേശിക തലങ്ങളിലായി സംസ്ഥാനത്ത് നടന്നത് 236 ഹര്‍ത്താല്‍. അതുവഴി വ്യാപാര മേഖലക്കുണ്ടായ നഷ്ടം 2000 കോടി രൂപ. അന്നത്തെ കണക്കനുസരിച്ച് ശരാശരി ഒന്നര ദിവസത്തിനിടെ കേരളത്തില്‍ ഏതെങ്കിലും പ്രദേശത്ത് ഒരു ഹര്‍ത്താല്‍ ഉണ്ടായിരുന്നു. 
പത്തുവര്‍ഷത്തിനുശേഷവും കേരളത്തില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടില്ളെന്ന് വ്യാപാര സമൂഹം സാക്ഷ്യപ്പെടുത്തുന്നു. 2016ല്‍ ദേശീയ-സംസ്ഥാന-ജില്ലാ-പ്രാദേശിക ഹര്‍ത്താലുകളുടെ തുടര്‍ച്ചയായ ഒഴുക്കാണ്്. കാരണങ്ങള്‍ക്ക് പഞ്ഞമില്ല. ദേശീയ തലത്തിലുള്ള തൊഴില്‍ പ്രശ്നം മുതല്‍ പരിസ്ഥിതി പ്രശ്നവും കൊലക്കേസുകളും വരെ കാരണമാകുന്നു. രണ്ടാഴ്ചക്കിടെ സംസ്ഥാന-ജില്ലാ തലങ്ങളില്‍ അഞ്ച് ഹര്‍ത്താലുകള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. 
കണ്ണൂരിലെ കൊലപാതകങ്ങളുടെ പേരിലും തിരുവനന്തപുരത്ത് സ്വാശ്രയ പ്രശ്നങ്ങളുടെ പേരിലും ഇടുക്കിയിലെ പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലുമെല്ലാം ഹര്‍ത്താലുണ്ടായി. ‘ഹര്‍ത്താല്‍ പൂര്‍ണം’ ആവുമ്പോള്‍ ഒടിയുന്നത് വ്യാപാര മേഖലയുടെ നട്ടെല്ലാണ്.

ചക്രശ്വാസം വലിച്ച് വിനോദ സഞ്ചാര മേഖല
ഹര്‍ത്താല്‍ എന്നുകേട്ടാല്‍ മലയാളി വീട്ടിലിരിക്കും. എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ പാര്‍ട്ടി നേതാക്കള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ മറന്നാലോ എന്ന് കരുതി മാധ്യമങ്ങളുടെ ഓഫിസിലും പാര്‍ട്ടി ഓഫിസിലും ഫോണ്‍ വിളിച്ച് ഓര്‍മിപ്പിച്ചാണ് പലരും ‘പ്രഖ്യാപനം’ വരുത്തുന്നത്. പ്രഖ്യാപിച്ചാലുടന്‍ പിറ്റേദിവസത്തേക്കുള്ള ‘സാധന’ങ്ങളും വാങ്ങി ആഘോഷമൊരുക്കാനുള്ള തിരക്കാവും. 
പക്ഷേ, ഹര്‍ത്താലില്‍ കുടിവെള്ളംപോലും കിട്ടാതെ വലയുന്ന ഒരു വിഭാഗമുണ്ട്- കേരളത്തിലത്തെുന്ന സഞ്ചാരികള്‍. ദൈവത്തിന്‍െറ സ്വന്തം നാട് എന്ന് പരസ്യം നല്‍കിയാണ് സഞ്ചാരികളെ ക്ഷണിച്ച് വരുത്തുന്നത്. സര്‍ക്കാറിന്‍െറ വാക്ക് വിശ്വസിച്ച് കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍കോടി അഭ്യന്തര സഞ്ചാരികളും പത്ത് ലക്ഷത്തോളം വിദേശ സഞ്ചാരികളും കേരളത്തിലത്തെി. മണ്‍സൂണ്‍ സീസണില്‍ മഴ കാണാനും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മൂന്നാറിലെ തണുപ്പനുഭവിക്കാനും ആലപ്പുഴയില്‍ കായല്‍ യാത്ര നടത്താനും കോവളത്ത് കടലില്‍ കുളിക്കാനുമൊക്കെ എത്തുന്നവര്‍ പലപ്പോഴും പട്ടിണിയനുഭവിച്ച് മടങ്ങേണ്ട അവസ്ഥയാണ് ഹര്‍ത്താലുകള്‍ വരുത്തുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍, തട്ടുകടകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ എല്ലാം അടയും. നക്ഷത്ര ഹോട്ടലുകളില്‍ മാത്രമേ ഭക്ഷണം കിട്ടൂ. വിരുന്നുവന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താന്‍ ഒരു സംവിധാനവും ആരും ഏര്‍പ്പെടുത്താറുമില്ല. ഒരു പകല്‍ മുഴുവന്‍ പട്ടിണിയില്‍ ബസ് സ്റ്റാന്‍റിലും റെയില്‍വേ സ്റ്റേഷനിലും കുത്തിയിരിക്കുന്ന വിദേശ വിനോദസഞ്ചാരികളടക്കമുള്ളവരുടെ ചിത്രം മാധ്യമങ്ങള്‍ക്ക് വിരുന്നാകുമെന്ന് മാത്രം. പട്ടിണിയനുഭവിച്ച് തളര്‍ന്ന് തിരിച്ച് നാട്ടിലത്തെുന്നവര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കാനിടയുള്ള ആദ്യ ഉപദേശം ‘ഹര്‍ത്താലുകളുടെ സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യരുത്’ എന്നാകും. 
2011ല്‍ 11 ശതമാനം വളര്‍ച്ചയായിരുന്നു കേരളാ ടൂറിസത്തിന്. 2016ല്‍ എത്തി നില്‍ക്കുമ്പോള്‍ വളര്‍ച്ച 7.6 ശതമാനമായി താഴ്ന്നു. രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍ നടന്ന വിനോസഞ്ചാര സംരംഭകരുടെ സംഗമമായ കേരളാ ട്രാവല്‍ മാര്‍ട്ടിലെ മുഖ്യ ചര്‍ച്ചകളില്‍ ഒന്ന് ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയുടെ കൂമ്പൊടിക്കുന്നത് സംബന്ധിച്ചായിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വിനോദ സഞ്ചാര മേഖലയെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അതിന് ശേഷവും വിനോദ സഞ്ചാരികള്‍ പട്ടിണിയിലായി.

കനത്ത നഷ്ടവുമായി 
വ്യാപാര– വാഹന മേഖലകള്‍

അപ്രതീക്ഷിത ഹര്‍ത്താലുകള്‍ ഇതര വ്യാപാര മേഖലക്കും കനത്ത നഷ്ടമാണ് വരുത്തുന്നത്. ഹര്‍ത്താലാണെങ്കിലും വാടകയും ശമ്പളവും നികുതിയും നല്‍കണം. വരുമാനം നഷ്ടപ്പെടുകയും ചെയ്യും. കൂട്ടായ്മകള്‍ ശക്തമാണെങ്കിലും അക്രമങ്ങള്‍ ഭയന്നാണ് തുറക്കാത്തതെന്ന് വ്യാപാരികള്‍ സമ്മതിക്കുന്നു. ഹര്‍ത്താലിനെ പൊളിക്കാനിറങ്ങിയവര്‍ എന്ന പ്രതികാര ബുദ്ധി പിന്നീടും അനുഭവിക്കേണ്ടവരും. പൊതുവാഹനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. 
വര്‍ഷന്തോറും കനത്ത നികുതിയാണ് ബസ് ഉള്‍പ്പെടെ പൊതുവാഹനങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കേണ്ടത്. എന്നാല്‍, ഹര്‍ത്താലുകളുടെ പേരില്‍ വര്‍ഷത്തില്‍ ഒരുഡസന്‍ ദിവസങ്ങളെങ്കിലും സര്‍വീസ് നടത്താനാവില്ല. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് ഭരണംവരെ സ്വാധീനമുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും. 

വാടുന്ന പഴം, പച്ചക്കറി മേഖല
അപ്രതീക്ഷിത ഹര്‍ത്താല്‍ പഴം പച്ചക്കറി മേഖലക്കും കനത്ത തിരിച്ചടിയാണ്. ഇക്കുറി സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് 12 മണിക്കൂറിന്‍െറ മാത്രം ഇടവേള നല്‍കിയാണ്. നേരത്തേ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന സന്ദര്‍ഭങ്ങളില്‍ നഷ്ടം ഒരല്‍പം കുറയും. ചരക്ക് അയക്കേണ്ടെന്ന് ഇതര സംസ്ഥാനങ്ങളിലെ മൊത്ത വ്യാപാരികളെ വിളിച്ചറിയിക്കാം. എന്നാല്‍, അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പണി പാളും. ഓര്‍ഡര്‍ ചെയ്ത്, പണവും നല്‍കി, ലോറി പുറപ്പെട്ട് പാതിവഴിയിലാകുമ്പോഴാകും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക. അതോടെ, സംസ്ഥാന അതിര്‍ത്തിയില്‍ ലോറികള്‍ നിര്‍ത്തിയിടും. വിളവെടുത്തശേഷം ഒന്നൂം രണ്ടും ദിവസത്തെ ആയുസുള്ള ചീരയുള്‍പ്പെടെ പൊരിവെയിലില്‍ വാടിക്കരിയും. വാടിയത്തെുന്ന പഴങ്ങള്‍ക്ക് മൊത്തവിപണിയില്‍ ആവശ്യക്കാരുണ്ടാകില്ല.കിട്ടുന്ന വിലക്ക് വിറ്റ് സ്ഥലമൊഴിവാക്കുകയാണ് ചെയ്യുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthal
News Summary - hartals hit back borne of comerce sector
Next Story