മ്യൂച്ചൽഫണ്ടുകളിൽ നിന്ന് അതിവേഗ വായ്പ നൽകാൻ എച്ച്.ഡി.എഫ്.സി
text_fieldsമുംബൈ: മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് അതിവേഗത്തിൽ വായ്പ നൽകാൻ എച്ച്.ഡി.എഫ്.സി. മ്യൂച്ചൽഫണ്ടുകളുടെ രജിസ്ട്രേഷനും ട്രാൻസഫറും നടത്തുന്ന എജൻസിയായ കാംസുമായി സഹകരിച്ചാണ് എച്ച്.ഡി.എഫ്.സി വായ്പ നൽകുക. മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിെൻറ 50 ശതമാനമായിരിക്കും വായ്പയായി നൽകുക. ഇതിന് 11 ശതമാനം പലിശ ചുമത്തുമെന്നും എച്ച്.ഡി.എഫ്.സി അറിയിച്ചു.
മ്യൂച്ചൽ ഫണ്ട് ഉൾപ്പടെയുള്ള സെക്യൂരിറ്റി നിക്ഷേപങ്ങളിൽ നിന്ന് 10,000 കോടി രൂപ വരെ ഇപ്പോൾ തന്നെ എച്ച്.ഡി.എഫ്.സി വായ്പയായി നൽകിയിട്ടുണ്ട്. നിലവിൽ എച്ച്.ഡി.എഫ്.സിയുടെ പത്ത് മ്യൂച്ചൽഫണ്ട് സ്കീമുകൾക്ക് വായ്പ അനുവദിക്കുന്നുണ്ട്. കൂടുതൽ സ്കീമുകളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. ഇതിെൻറ ഭാഗമായാണ് വേഗത്തിൽ വായ്പ നൽകുന്നതിനുള്ള സംവിധാനം എച്ച്.ഡി.എഫ്.സി അവതരിപ്പിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് വായ്പ ലഭിക്കുന്നത് അത്രക്ക് എളുപ്പമല്ല. ഒാൺലൈനിലുടെ വായ്പ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിക്കുന്നതോടെ കൂടുതൽ പേർ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമെന്നാണ് എച്ച്.ഡി.എഫ്.സിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.