Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎണ്ണവില ഉയരുന്നു; രൂപ...

എണ്ണവില ഉയരുന്നു; രൂപ ലോക തോൽവിയിലേക്ക്​

text_fields
bookmark_border
indian-rupee-23
cancel

ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ. ജി.എസ്​.ടിയും നോട്ടു നിരോധനവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന്​ ഇന്ത്യ കരകയറിയിട്ടില്ല. അതിനിടെയാണ്​ ​രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധനവും സമ്പദ്​്വ്യവസ്ഥയെ തകർക്കുന്നത്​. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 72 കഴിഞ്ഞും മുന്നേറുകയാണ്​. ജി.ഡി.പി ഉയരുന്നുണ്ടെങ്കിലും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുറവ്​ സമ്പദ്​വ്യവസ്ഥക്ക്​ സൃഷ്​ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.

തിരിച്ചടിയായി എണ്ണവില വർധനവ്
അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വർധിക്കുകയാണ്​. സെപ്​തംബർ ആദ്യവാരത്തിൽ 70 ഡോളർ വരെ ക്രൂഡ്​ ഒായിൽ വില ഉയർന്നിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തി​​​െൻറ 80 ശതമാനം ഇറക്കുമതിയാണ്​. ക്രൂഡ്​ ഒായിൽ വില ഉയർന്നതോടെ കൂടുതൽ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്​. ഇത്​ രൂപയെ ദുർബലമാക്കുന്നു. ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യു​േമ്പാൾ ഡോളറായാണ്​ പണം നൽകുന്നത്​.

സമ്മർദ്ദമായി വ്യാപാരകമ്മി
ഇന്ധനവില കൂടുന്നതും രൂപയുടെ മൂല്യമിടിയുന്നതും രാജ്യത്തി​​​െൻറ വ്യാപാരകമ്മി വർധിപ്പിക്കുകയാണ്​. ഇൗ സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 2.8 ശതമാനമായി വർധിച്ചു​. കഴിഞ്ഞ വർഷം ഇത്​ 1.8 ശതമാനം മാത്രമായിരുന്നു. അഞ്ച്​ വർഷത്തിനിടെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ്​ സമ്പദ്​വ്യവസ്ഥയിൽ അനുഭവപ്പെടുന്നത്​. വ്യാപാരകമ്മി ഉയരുന്നതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്​.

Rupee

ആഗോള വ്യാപാരത്തിലെ മാറ്റങ്ങൾ
ഇന്ത്യൻ കറൻസിക്കൊപ്പം തുർക്കി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ കറൻസിയും പ്രതിസന്ധി നേരിടുകയാണ്​. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിക്ക്​ അമേരിക്ക നിയ​ന്ത്രണം ഏർപ്പെടുത്തിയതോടെയാണ്​ കറൻസിയുടെ വിനിമയ മൂല്യം താഴ്​ന്നത്​.
സ്​റ്റീൽ അലുമിനയം ഉൽപന്നങ്ങൾ തുർക്കിയിൽ നിന്ന്​ ഇറക്കുമതി ചെയ്യു​േമ്പാൾ അമേരിക്ക അധിക നികുതി ചുമത്തുകയാണ്​. ഇതിനൊപ്പം അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിലെ തർക്കങ്ങളും പ്രതിസന്ധിയാവുന്നുണ്ട്​.

അമേരിക്കൻ സമ്പദ്​വ്യവസ്ഥ കരുത്താർജിച്ചതും മറ്റ്​ കറൻസികൾക്ക്​ തിരിച്ചടി നൽകുന്ന ഘടകമാണ്​. 4.1 ശതമാനം നിരക്കിലാണ്​ അമേരിക്കൻ സമ്പദ്​വ്യവസ്ഥയുടെ വളർച്ച. ഇതുമൂലം കൂടുതൽ ആളുകൾ അമേരിക്കയിലാണ്​ നിക്ഷേപം നടത്തുകയാണ്​. ഇത്​ ഡോളറിന്​ കരുത്താകു​േമ്പാൾ മറ്റ്​ കറൻസികളുടെ മൂല്യശോഷണത്തിന്​ കാരണമാവുന്നു.

പരിഹാരത്തിന്​ ആർ.ബി.​െഎ കനിയണം
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം റോക്കറ്റ്​ പോലെ കുതിച്ചുയരു​േമ്പാൾ ഇതിനുളള പരിഹാരം കാണാൻ കഴിയുന്നത്​ ആർ.ബി.​െഎക്ക്​ മാത്രമാണ്​. കരുതൽ ധനശേഖരത്തിൽ നിന്ന്​ ഡോളർ കൂടുതലായി വിപണിയിലറക്കി രൂപയുടെ മൂല്യശോഷണം ആർ.ബി.​െഎ തടയണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​. എന്നാൽ, ഇൗ ഘട്ടത്തിൽ അത്തരമൊരു കടുത്ത നടപടിയിലേക്ക്​ കേന്ദ്രബാങ്ക്​ നീങ്ങുമോയെന്ന കാര്യം സംശയമാണ്​. ​പുതിയ സാഹചര്യത്തിൽ പലിശ നിരക്കുകളിൽ ആർ.ബി.​െഎ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണെന്നും വാർത്തകളുണ്ട്​.

Rupee

രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതോടെ ഇറക്കുമതിക്ക്​ കൂടുതൽ ചെലവേറും. ഇത്​ രാജ്യത്ത്​ വിലക്കയറ്റത്തിന്​ കാരണമാകും. വിനിമയ മൂല്യം ഇനിയും ഇടിയുകയും സർക്കാറിൽ നിന്ന്​ ഫലപ്രദമായ നടപടികൾ ഉണ്ടാകാതിരിക്കുകയും ചെയ്യാത്തപക്ഷം എണ്ണവില വരും ദിവസങ്ങളിലും ഉയരാനാണ്​ സാധ്യത. ഇത്​ പണപ്പെരുപ്പത്തിനും കാരമായേക്കും. ഇതിന്​ പുറമേ വിദേശരാജ്യങ്ങളിൽ നിന്ന്​ എടുത്തിട്ടുള്ള ഹൃസ്വകാല വായ്​പ തിരിച്ചടക്കുന്നതിനായി 68,500 കോടി രൂപ ഇന്ത്യക്ക്​ അധികമായി ആവശ്യം വരും. ഇതും സർക്കാറിന്​ പ്രതിസന്ധി സൃഷ്​ടിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crude oilindian rupeeprice hikemalayalam news
News Summary - Here’s why the Indian rupee is in a free-fall-Business news
Next Story