എസ്.ബി.ഐ: പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമസാധുതയില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ 2010 ആഗസ്റ്റ് ഒന്നുമുതൽ ജോലിക്ക് കയറിയവ ർക്ക് ബാധകമാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിലവിൽ നിയമ സാധുതയില്ലെന്ന് ഹൈകേ ാടതി. സ്റ്റേറ്റ് ബാങ്ക് ആക്ടിലെ സെക്ഷൻ 50 പ്രകാരം നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് കണ്ടെത്തിയാണ് കോടതി നിരീക്ഷണം. അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കുന്നപക്ഷം വിയോജിപ്പുണ്ടെങ്കിൽ ജീവനക്കാർക്ക് കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയൻ കേരള സർക്കിൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2013ലാണ് യൂനിയൻ ഹൈകോടതിയിൽ ഹരജി നൽകിയത്. ഇതിനുമുമ്പ് ജീവനക്കാരിൽ ചിലർ നൽകിയ ഹരജിയിൽ മറ്റൊരു ബെഞ്ച് 2017ൽ സമാനവിധി പുറപ്പെടുവിച്ചിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമസാധുതയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
ബാങ്കിങ് വ്യവസായത്തിലെ ഉഭയകക്ഷി കരാർപ്രകാരം പങ്കാളിത്ത പെൻഷൻ നടപ്പാക്കാൻ 2010ൽ തീരുമാനിച്ചെങ്കിലും എസ്.ബി.ഐയെ ഒഴിവാക്കിയിരുന്നു. എന്നാൽ, എസ്.ബി.ഐ പിന്നീട് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കിയെന്ന് ഹരജിയിൽ ആരോപിച്ചു. 2010 ആഗസ്റ്റ് ഒന്നുമുതൽ ജോലിക്ക് കയറിയവർക്ക് പഴയ പെൻഷൻ പദ്ധതി ബാധകമാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പദ്ധതി നിയമപരമായി നടപ്പാക്കാൻ എസ്.ബി.ഐ കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് വിധിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.