രൂപ ചരിത്രത്തിലെ കുറഞ്ഞ നിരക്കിൽ
text_fieldsമുംബൈ: ഡോളറിനെതിരെ വ്യാഴാഴ്ചമാത്രം 23 പൈസ വിലയിടിഞ്ഞ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിൽ. 70.59ന് വ്യാപാരം തുടങ്ങിയ രൂപ വ്യാഴാഴ്ച 70.82 വരെയെത്തി. അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഡോളറിന് ആവശ്യം വർധിക്കുകയും രാജ്യത്തെ വിദേശ മൂലധനം വൻതോതിൽ തിരിച്ചുപോകുകയും ചെയ്തതിനെ തുടർന്നാണ് രൂപ തുടർച്ചയായി കൂപ്പുകുത്തുന്നത്. ബുധനാഴ്ചമാത്രം 49 പൈസ കുറഞ്ഞാണ് ഡോളറിന് 70.59 രൂപയിലെത്തിയിരുന്നത്.
ഡോളറിനെതിരെ മറ്റു നാണയങ്ങൾ മൂല്യത്തകർച്ച നേരിടുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്. രൂപയുടെ തകർച്ച താൽക്കാലിക പ്രതിഭാസമാണെന്നും ഡോളറിനെതിരെ 68-70 നിലവാരത്തിൽ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞിരുന്നു.
രാജ്യത്തെ മൊത്തം എണ്ണ ഉപഭോഗത്തിെൻറ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലക്ക് എണ്ണ വിപണിയിലെ വിലവർധന രൂപയുടെ മൂല്യശോഷണത്തെ വേഗത്തിലാക്കുന്ന പ്രധാന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.