നോട്ട് പിൻവലിക്കൽ: ഹോണ്ട കാറുകൾക്ക് 100 ശതമാനം വായ്പ നൽകുന്നു
text_fieldsമുംബൈ: നോട്ട് പിൻവലിക്കലിെൻറ പശ്ചാതലത്തിൽ കാർ വിപണിയിലെ പ്രതിസന്ധി മറികടക്കാൻ ഹോണ്ട 100 ശതമാനം വായ്പ നൽകുന്നു. ഇതിനായി െഎ.സി.െഎ.സി, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി കമ്പനി ധാരണയിലെത്തി കഴിഞ്ഞു.
നോട്ട് പിൻവലിക്കൽ മൂലം കാർ വിൽപ്പനയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇയൊരു പശ്ചാതലത്തിലാണ് പുതിയ വാഗ്ദാനംഅവതരിപ്പിച്ചതെന്ന് എച്ച്.സി.െഎ.എൽ സിനീയർ പ്രസിഡൻറ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ജാനേശ്വർ സെൻ പറഞ്ഞു. ഷോറും വിലയുടെ 100 ശതമാനവും ഒാൺറോഡ് വിലയുടെ 90 ശതമാനവും ഇത്തരത്തിൽ വായ്പയായി നൽകുമെന്നും അേദഹം കൂട്ടിച്ചേർത്തു.
നോട്ട് പിൻവലിക്കൽ രാജ്യത്തെ വാഹനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെപ്രവചനങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കും വിധമാണ് ഹോണ്ടയുടെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.