ഭക്ഷണവില ഇന്നു മുതൽ കുറയും
text_fieldsതിരുവനന്തപുരം: ഇന്നുമുതൽ ഇത്തിരി ആശ്വാസത്തോടെ ഹോട്ടലിൽ കയറാം. ഇന്നലെ വരെ കൈപൊള്ളിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) ബുധനാഴ്ച മുതൽ കുറയും. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെ എല്ലാ റസ്റ്റാറൻറുകൾക്കും ജി.എസ്.ടി അഞ്ച് ശതമാനമായി ഏകീകരിച്ചതിനെ തുടർന്നാണിത്. 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സി റസ്റ്റാറൻറുകൾക്ക് 18 ശതമാനവും നോൺ എ.സിയിൽ 12 ശതമാനവും ആയിരുന്നു നിലവിലെ നികുതി. അതിൽ താഴെയുള്ളവക്ക് അഞ്ചു ശതമാനവും. ഇവക്കെല്ലാം നികുതി ഏകീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവിന് ബുധനാഴ്ച മുതൽ പ്രാബല്യമുണ്ടെന്നും നികുതിവകുപ്പ് വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 28 ശതമാനം നികുതി തുടരും. നികുതി കുറയുന്നതോെടാപ്പം ഹോട്ടലുകൾക്ക് ഇൻപുട്ട് ടാക്സ് െക്രഡിറ്റ് അനുവദിക്കില്ല. 500 രൂപയിൽ കൂടുതൽ വാടക ഇൗടാക്കുന്ന മുറികൾക്ക് നികുതി 18 ശതമാനമായി തുടരും. ഒൗട്ട്ഡോർ കാറ്ററിങ്ങിനും 18 ശതമാനമായിരിക്കും. ഇതിന് പുറമെ നിത്യോപയോഗമടക്കം 200 ഉൽപന്നങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 178 ഉൽപന്നങ്ങളുടെ നികുതി ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനത്തിൽനിന്ന് 18 ശതമാനമായാണ് കുറച്ചത്. 228 ഉൽപന്നങ്ങൾ ഉണ്ടായിരുന്ന 28 ശതമാനം സ്ലാബിൽ ഇനി 50 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു.
ചൂയിങ്ഗം, ചോക്ലേറ്റ്, ഷാംപൂ, ഡിയോഡറൻറ്, ഷൂ പോളിഷ്, സോപ്പുപൊടി, ആരോഗ്യ പാനീയങ്ങൾ, മാർബിൾ, ഗ്രാനൈറ്റ്, സാനിറ്ററി ഉൽപന്നങ്ങൾ, വയർ, കേബിൾ, സൗന്ദര്യവർധക വസ്തുക്കൾ, റിസ്റ്റ് വാച്ച്, കാപ്പി, കസ്റ്റാർഡ് പൗഡർ, ഡെൻറൽ ഉൽപന്നങ്ങൾ, വിഗ്, രോമക്കുപ്പായം, കുക്കർ, സ്റ്റൗ, ബ്ലേഡ്, വാട്ടർഹീറ്റർ, ബാറ്ററി, കത്തി, കണ്ണട, മെത്ത തുടങ്ങിയവയാണ് 28ൽനിന്ന് 18 ശതമാനത്തിലേക്ക് കുറഞ്ഞത്.
ഗ്രൈൻഡറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയുടെ നികുതി 28ൽനിന്ന് 12 ആയും പാൽക്കട്ടി, റിഫൈൻഡ് പഞ്ചസാര, പിസ്ത കറി പേസ്റ്റ്, പ്രമേഹ രോഗികൾക്കുള്ള ഭക്ഷണം, മെഡിക്കൽ ഗ്രേഡ് ഒാക്സിജൻ, അച്ചടിമഷി, ഹാൻഡ് ബാഗ്, തൊപ്പി, കണ്ണട, കണ്ണട ഫ്രയിം, ചൂരൽ-മുള ഫർണിച്ചറുകൾ തുടങ്ങി 13 ഉൽപന്നങ്ങളുടെ നികുതി 18ൽനിന്ന് 12 ശതമാനമായും കുറച്ചു. ചമ്മന്തിപ്പൊടി, അരി മിഠായി, ഉരുളക്കിഴങ്ങുപൊടി, ൈഫ്ല സൾഫർ തുടങ്ങിയവ 18ൽനിന്ന് അഞ്ച് ശതമാനമായും കുറച്ചു.
ചിരകിയ തേങ്ങ, ഇഡ്ഡലി-ദോശമാവ്, തുകൽ, കയർ, മീൻവല തുടങ്ങിയ ആറ് ഉൽപന്നങ്ങളുടെ നികുതി 12ൽനിന്ന് അഞ്ചു ശതമാനമാക്കി. കാലിത്തീറ്റ, ഉണക്കമീൻ, ചിരട്ട തുടങ്ങി ആറു ഉൽപന്നങ്ങളുടെ നികുതി ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.