ജെല്ലിക്കെട്ടിെൻറ സാമ്പത്തിക ശാസ്ത്രം
text_fieldsചെന്നൈ: ജെല്ലിക്കെട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രദിവാദങ്ങൾ രാജ്യത്ത് കനക്കുകയാണ്. സമാനതകളില്ലാത്ത പ്രക്ഷോഭമാണ് ജെല്ലിക്കെട്ടിന് വേണ്ടി ചെന്നൈയിലെ മറീന ബീച്ചിൽ നടന്നത്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ പലരും അറബ് വസന്തത്തോട് ഉപമിച്ചു. ജെല്ലിക്കെട്ട് തമിഴ്നാട്ടിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.
കാളകളെ ഗ്രാമീണ മേഖലയിലെ കർഷകർ ആദ്യം വാങ്ങുന്നത് എകദേശം 15,000 രൂപക്കായിരിക്കും. പിന്നീട് ഇവയെ വളർത്തി വിൽക്കുേമ്പാൾ വൻ ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് മികച്ച രീതിയിൽ ചെയ്ത് ലാഭം കൊയ്യുന്ന നിരവധി കർഷകരുണ്ട് തമിഴ്നാട്ടിൽ. 50,000 മുതൽ 20 ലക്ഷം രൂപവരെ ജെല്ലികെട്ടിനായി ചിലവാക്കാറുണ്ട്. ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജെല്ലികെട്ടിൽ വിജയിച്ചാൽ നല്ല തുകയും സമ്മാനമായി കിട്ടും.
ജെല്ലികെട്ടിന് ഉപയോഗിക്കുന്ന കാളകളെ ബ്രീഡിങിനായും ഉപയോഗിക്കുന്നുണ്ട്. ഇതും കർഷകർക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. തമിഴ്നാട്ടിൽ പല സ്ഥലങ്ങളിലും ഇപ്പോഴും ഇൗ രീതി ഉപയോഗിച്ച് ബ്രീഡിങ് നടത്താറുണ്ട്. ജെല്ലികെട്ട് ഇല്ലാതായാൽ തമിഴ്നാട്ടിലെ കർഷകർ കാളകളെ വളർത്തുന്നത് തന്നെ വേണ്ടെന്ന് വെക്കുന്ന സാഹചര്യവുമുണ്ടാകും.
കേവലം കായിക വിനോദം എന്നതിനപ്പുറം തമിഴ്നാട്ടിെൻറ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്നതാണ് ജെല്ലികെട്ട്. അതുകൊണ്ട് തന്നെ ജെല്ലികെട്ടിെൻറ നിരോധനം തമിഴ്നാടിെൻറ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.