ഇൻറർനെറ്റ് ബാങ്കിങ്: എച്ച്.എസ്.ബി.സി ആയിരം ശാഖകൾ പൂട്ടുന്നു
text_fieldsലണ്ടൻ: ഇൻറർനെറ്റ് ബാങ്കിങ് വ്യാപകമായതിനെ തുടർന്ന് എച്ച്.എസ്.ബി.സി ലണ്ടനിൽ ആയിരത്തോളം ബാങ്ക് ശാഖകൾ പൂട്ടാനൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബാങ്കിെൻറ നാലിലൊന്ന് ശാഖകളും പൂട്ടിയിരുന്നു. 2015 ജനുവരി ഒന്നുമുതലുള്ള കാലയളവിൽ ഏകദേശം 321 ശാഖകളാണ് പൂട്ടിയത്.
ബാങ്കിെൻറ ഉപഭോക്താകളിൽ 27 ശതമാനം മാത്രമേ ബാങ്ക് ശാഖകളിലൂടെ ഇടപാടുകൾ നടത്തുന്നുളളു. ഉപഭോക്തകളിൽ 56 ശതമാനവും ഉപയോഗിക്കുന്നത് ഇൻറർനെറ്റ് ബാങ്കിങാണ്. ബാങ്കിെൻറ ഉപഭോക്താകളിൽ 97 ശതമാനം പേരും എ.ടി.എമ്മുകളുപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഉപഭോക്താക്കളുടെ ബാങ്കിങ് ആവശ്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നുണ്ടേയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഒാരോ ശാഖകളും പൂട്ടാൻ തീരുമാനച്ചതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
എച്ച്.എസ്.ബി.സിയുടെ പാത പിന്തുടർന്ന് മറ്റു ബാങ്കുകളും ശാഖകളുടെ എണ്ണം ദിനംപ്രതി കുറയ്ക്കുകയാണ്. 2017ൽ 200 ശാഖകൾ പൂട്ടാൻ ലോയിഡ്സ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.