മിസ്ത്രിയുടെ പുറത്താക്കൽ; വെളിപ്പെടുത്തലുമായി മുൻ സഹപ്രവർത്തകൻ
text_fieldsന്യൂഡൽഹി: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ വെളിപ്പെടുത്തി മുൻ സഹപ്രവർത്തകൻ നിർമാല്യ കുമാർ. മിസ്ത്രിയുടെ ഭാഗം കേൾക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് പുറത്താക്കിയതെന്ന് നിർമാല്യ കുമാർ തെൻറ േബ്ലാഗിൽ കുറിച്ചു.
2016 ഒക്ടോബർ 24ലെ ടാറ്റ ഗ്രൂപ്പിെൻറ ബോർഡ് യോഗത്തിന് തെട്ടുമുമ്പ് താൻ പുറത്താക്കപ്പെടാൻ പോകുന്നെന്ന് മിസ്ത്രി ഭാര്യ റോഹിഖക്ക് സന്ദേശം അയച്ചിരുന്നു. ടാറ്റ ട്രസ്റ്റ് താങ്കളെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും ഒന്നുകിൽ രാജിവെക്കാം അല്ലെങ്കിൽ പുറത്താക്കൽ നടപടിയെ അഭിമുഖീകരിക്കാമെന്നും യോഗത്തിന് മുമ്പ് ബോർഡ് അംഗം നിതിൻ നോറിയ മിസ്ത്രിയെ വിളിച്ചുവരുത്തി പറഞ്ഞു. ബോർഡ് മീറ്റിങ്ങിൽ എന്ത് തീരുമാനിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും തനിക്കാവുന്നത് താനും ചെയ്യാമെന്നുമായിരുന്നു മിസ്ത്രിയുടെ പ്രതികരണം.
പിരിച്ചുവിടുന്നതിന് 15 ദിവസം മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് മിസ്ത്രി യോഗത്തിൽ വാദിച്ചെങ്കിലും അത് വേണ്ടെന്ന് തങ്ങൾക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മാനേജ്മെൻറിെൻറ മറുപടി. ബോർഡിലെ എട്ടിൽ ആറ് അംഗങ്ങൾ പുറത്താക്കൽ പ്രമേയത്തെ പിന്തുണച്ചപ്പോൾ സ്വതന്ത്രഅംഗം ഫരീദ ഖംഭാട്ട, ഫിനാൻസ് ഡയറക്ടർ ഇസ്ഹാത് ഹുസൈൻ എന്നിവർ വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു.
മിസ്ത്രി രൂപംനൽകിയ ഗ്രൂപ് ഒാഫ് എക്സിക്യൂട്ടിവിൽ അംഗമായിരുന്നു നിർമാല്യ കുമാർ. നിലവിൽ സിംഗപ്പുർ മാനേജ്മെൻറ് സർവകലാശാലയിലെ ലീ കോങ് ചിയാൻ സ്കൂൾ ഒാഫ് ബിസിനസിൽ മാർക്കറ്റിങ് വിഷയത്തിലെ പ്രഫസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.