സി.ഇ.ഒ ട്രംപിന് കത്തയച്ചു; െഎ.ബി.എം ജീവനക്കാരി രാജിവെച്ചു
text_fieldsന്യൂയോർക്ക്: െഎ.ബി.എം സി.ഇ.ഒ അമേരിക്കൻ നിയുക്ത പ്രസിഡൻറ് ഡോണൾഡ് ട്രംപിന് പിന്തുണയറിയിച്ച് കത്തയച്ചതിൽ പ്രതിഷേധിച്ച് െഎ.ബി.എം ജീവനക്കാരി ജോലി രാജിവെച്ചു.െഎ.ബി.എമ്മിലെ സിനീയർ കണ്ടൻറ് സ്ട്രാറ്റിജിസ്റ്റ് എലിസബത്ത് വുഡാണ് രാജി കൈമാറിയത്. സി.ഇ.ഒ ജിന്നി റോമേറ്റിയാണ് ട്രംപിന് പിന്തുണയറിയിച്ച് കത്തയച്ചത്.
എന്നാൽ ട്രംപിെൻറ ആശയങ്ങൾ കറുത്ത വർഗകാർക്കും, മുസ്ലിംകൾക്കും, ജുതർക്കും രാജ്യത്തിലെ മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരാണ്. െഎ.ബി.എമ്മിെൻറ വളർച്ചയിൽ ഇത്തരം ആളുകൾക്ക് വലിയ പങ്കുണ്ടെന്നും വുഡ് െഎ.ബി.എം സി.ഇ.ഒക്ക് അയച്ച കത്തിൽ പറയുന്നു. ട്രംപിെൻറ അജണ്ട നടപ്പാക്കാനുള്ള മേധാവിയുടെ ശ്രമത്തിൽ പ്രതിഷേധിച്ചാണ് രാജി.
പുതിയ ഭരണ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാെണന്ന് െഎ.ബി.എം ട്രംപിനയച്ച കത്തിൽ പറയുന്നു. അമേരിക്കയുടെ പുരോഗതിക്കായി പരസ്പരം യോജിച്ച് പ്രവർത്തിക്കാൻ സാധിക്കും. പല മേഖലകളിലും െഎ.ബി.എമ്മിന് രാജ്യത്തിന് വേണ്ടി സംഭാവനകൾ നൽകാനാവും. എന്നാൽ കത്ത് ട്രംപിെൻറ പല വിവാദ പരാമർശങ്ങളോടും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മുസ്ലിംകൾക്കെതിരായും അഭയാർത്ഥികൾക്കെതിരായും ട്രംപ് നടത്തിയ പരാമർശങ്ങളെ കുറിച്ചൊന്നും കത്തിൽ പറയുന്നില്ല. അതേ സമയം കത്തിന് കുറിച്ച് ഭൂരിപക്ഷം ജീവനക്കാർക്കും നല്ല അഭിപ്രായമാണെന്നാണ് കമ്പനിയുടെ വിശദീകരണം.
ട്രംപിെൻറ അധികാരത്തിലെത്തിയപ്പോൾ അതിനോട് വിവിധ രീതിയിലാണ് അമേരിക്കൻ കോർപ്പറേറ്റ് കമ്പനികൾ പ്രതികരിച്ചത്. പല കമ്പനികളും ട്രംപിന് പൂർണ്ണ പിന്തുണയുമായെത്തിയപ്പോൾ ആപ്പിൾ പോലുള്ള കമ്പനികൾ ട്രംപിന് പരോക്ഷ വിമർശനവുമായെത്തി. കമ്പനിയുടെ താൽപര്യങ്ങൾക്കാണ് സി.ഇ.ഒ മുൻഗണന കൊടുക്കേണ്ടെതന്ന വാദമുയർത്തി പലരും അമേരിക്കയിൽ െഎ.ബി.എമ്മിനെ ന്യായീകരിക്കുന്നുണ്ട്. എന്നാൽ ഒാൺെലനിലുടെ ഇത്തരമൊരു രാജിക്കത്ത് സമർപ്പിച്ച വുഡിെൻറ ധൈര്യത്തെ പുകഴ്ത്താനും ആളുകൾ മടിക്കുന്നില്ല. ട്രംപിെൻറ പല നയങ്ങളും അമേരിക്കയിലെ കോർപ്പറേറ്റ് ലോകത്തിന് തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു ഇതിെൻറ കൂടി പശ്ചാത്തലത്തിൽ വേണം ഇപ്പോഴുള്ള സംഭവവികാസങ്ങളെ കാണാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.