കോവിഡ് സാമ്പത്തിക പ്രതിസന്ധി; ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് െഎ.ബി.എം
text_fieldsന്യൂയോർക്: കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി മറ്റൊരു അമേരിക്കൻ കമ്പനി കൂടി രംഗത്ത്. ഇന്ത്യന്‍ വംശജനായ അരവിന്ദ കൃഷ്ണയുടെ നേതൃത്വത്തിലുള്ള െഎ.ബി.എം എന്ന ഭീമൻ ടെക് കമ്പനിയാണ് ഞെട്ടിക്കുന്ന തീരുമാനമെടുത്ത് വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
"പുതിയ തീരുമാനം ഞങ്ങളുടെ ചില ജീവനക്കാർക്ക് സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുേട്ടറിയ സാഹചര്യം തിരിച്ചറിയുന്നു. പുറത്താക്കപ്പെടുന്ന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ മാസം വരെ ആരോഗ്യ സുരക്ഷ െഎ.ബി.എം ഉറപ്പാക്കുന്നതായിരിക്കും. -കമ്പനിയുടെ വക്താവ് പറഞ്ഞു. ബിസിനസിെൻറ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കിയുള്ളതാണ് പുതിയ തീരുമാനം. നിലനിൽപ്പിെൻറ ഭാഗമായി ശമ്പളം വെട്ടികുറക്കുന്നത് അടക്കമുള്ള ചെലവ് ചുരുക്കൽ നടപടികൾ െഎ.ബി.എം നേരത്തെ സ്വീകരിച്ചിരുന്നു.
തൊഴിലില്‍ നൈപുണ്യം ഇല്ലാത്തവരെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ നൈപുണ്യ വികസനം സാധ്യമാകില്ലെന്ന് വ്യക്തമായ ആളുകളെയുമാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം മികച്ച തൊഴില്‍ മികവ് പുലര്‍ത്തുന്നവരെ കമ്പനി ജോലിക്ക് എടുക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. റെഡ്ഹാറ്റ് എന്ന കമ്പനിയെ ഭീമൻ തുക ചെലവഴിച്ച് 2018ൽ െഎ.ബി.എം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ കമ്പനിയിൽ പുതിയ തൊഴില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിരവധി അമേരിക്കൻ കമ്പനികളാണ് തൊളിലാളികളെ പിരിച്ചുവിടാൻ നിർബന്ധിതരായിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 40 ലക്ഷത്തോളമായി. ജോലി നഷ്ടപ്പെട്ടവരുടെ എണ്ണമാകെട്ട 38.6 ദശലക്ഷമായി ഉയർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.