ഐ.സി.ഐ.സി.എയിൽ ഭിന്നത: ചന്ദ കൊച്ചാറിനെതിരെ ഒരു വിഭാഗം രംഗത്ത്
text_fieldsന്യൂഡല്‍ഹി: െഎ.സി.െഎ.സി.െഎ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ചന്ദ കൊച്ചാറിനെ ചൊല്ലി ബാങ്കിന്‍റെ ഡയറക്ടർമാർക്കിടയിൽ ഭിന്നത. ചന്ദ കൊച്ചാര്‍ സി.ഇ.ഒ സ്ഥാനത്ത് തുടരരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരാനിരിക്കെയാണ് കൊച്ചാറിനെതിരെ ഒരു വിഭാഗം രംഗത്തുവരുന്നത്. 2019 മാർച്ച് 31നാണ് കൊച്ചാറിന്‍റെ സി.ഇ.ഒ കാലാവധി അവസാനിക്കുക.
അതേസമയം, ഭിന്നതയുണ്ടെന്ന വാർത്ത ഐ.സി.ഐ.സി ബോർഡ് ചെയർമാൻ എം.കെ ശർമ നിഷേധിച്ചു. ബോർഡിൽ അഭിപ്രായ ഭിന്നതയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
െഎ.സി.െഎ.സി.െഎ ബാങ്ക് വീഡികോണിന് നൽകിയ വായ്പ അനധികൃതമായി എഴുതിതള്ളിയതിലുടെ ചന്ദ കോച്ചാർ സാമ്പത്തിക നേട്ടമുണ്ടാക്കിയതിനെ തുടർന്ന് സി.ബി.െഎ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.