Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകിട്ടാകടം...

കിട്ടാകടം തിരിച്ചടിയായി; ​െഎ.സി.​െഎ.സി.​െഎ ബാങ്കിന്​ 120 കോടി നഷ്​ടം

text_fields
bookmark_border
icici-bank.
cancel

മുംബൈ: സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ രാജ്യ​ത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ​െഎ.സി.​െഎ.സി.​െഎക്ക്​ 120 കോടിയുടെ നഷ്​ടം. കിട്ടാകടവും ട്രഷറി നഷ്​ടവുമാണ്​ ഒന്നാം പാദത്തിൽ ബാങ്കിന്​ തിരിച്ചടിയുണ്ടാക്കിയത്​​. കഴിഞ്ഞ സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ 2,049 കോടിയായിരുന്നു ​െഎ.സി.​െഎ.സി.​െഎ ബാങ്കി​​െൻറ ലാഭം. സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ 1,469 കോടിയെങ്കിലും ബാങ്ക്​ ലാഭം നേടുമെന്നായിരുന്നു തോംസൺ റോയി​േട്ടഴ്​സി​​െൻറ പ്രവചനം. 

ബാങ്കി​​െൻറ ആകെ വായ്​പയുടെ 8.81 ശതമാനവും കിട്ടാകടമാണ്​. കഴിഞ്ഞ വർഷം കിട്ടാകടം 7.99 ശതമാനം മാത്രമായിരുന്നു. ​െഎ.സി.​െഎ.സി.​െഎയുടെ മുൻ മേധാവി ചന്ദ കോച്ചാറി​​െൻറ പടിയിറക്കവും ബാങ്കിനെ പ്രതികൂലമായി ബാധിച്ചു. വീഡിയോകോണിന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ കോച്ചാർ അന്വേഷണം നേരിടുകയാണ്​.

രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കൂടുതൽ കിട്ടാകടമുള്ളത്​ ​െഎ.സി.​െഎ.സി.​െഎക്കാണ്​. ഏകദേശം 53,465 കോടിയാണ്​ ​െഎ.സി.​െഎ.സി.​െഎയുടെ കിട്ടാകടം. ഇൗ സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ മാത്രം 4,036 കോടിയുടെ കിട്ടാകടമാണ്​ പുതുതായി ഉണ്ടായത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icicimalayalam newsQ1 resultsBad loan
News Summary - ICICI Bank Surprises Analysts With Rs. 120 Crore Loss In Q1-Business news
Next Story