25 ദരിദ്ര രാജ്യങ്ങൾക്ക് ഐ.എം.എഫിന്‍റെ അടിയന്തര വായ്പാ സഹായം
text_fieldsവാഷിങ്ടൺ ഡി.സി: കോവിഡ് വൈറസ് ലോകത്ത് പടരുന്ന സാഹചര്യത്തിൽ 25 ദരിദ്ര രാജ്യങ്ങൾക്ക് അടിയന്തര വായ്പാ സഹായം അനുവദി ച്ച് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). ഐ.എം.എഫ് എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷം മാനേജിങ് ഡയറക്ടർ ക്രിസ്റ്റിന ജോർജീവയാണ് ഇക്കാര്യമറിയിച്ചത്.
അഫ്ഗാനിസ്താൻ, ബെനിൻ, ബുർകിന ഫാസോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ചാഡ്, കൊമോറോസ്, ദ് ഗാംബിയ, ഗുനിയ, ഗുനിയ ബിസാവു, ഹെയ്തി, ലൈബീരിയ, മഡഗാസ്കർ, മലാവി, മാലി, മൊസാബിക്, നേപ്പാൾ, നൈജർ, റുവാണ്ട്, സാവോ തോം ആൻഡ് പ്രിൻസിപ്പി, സൈറാ ലിയോൺ, സോളമൻ ഐലൻഡ്സ്, താജിക്കിസ്താൻ, ടോഗോ, യെമൻ എന്നീ രാജ്യങ്ങൾക്കാണ് അടിയന്തര വായ്പ അനുവദിച്ചത്.
അടിയന്തര മെഡിക്കൽ സംവിധാനങ്ങൾക്കും ആശ്വാസ നടപടികൾക്കും വേണ്ടി അടുത്ത ആറു മാസത്തേക്കാണ് സഹായം നൽകുക. ദരിദ്ര രാജ്യങ്ങൾക്കുള്ള കടാശ്വാസം രണ്ടു വർഷത്തേക്ക് ഐ.എം.എഫ് നീട്ടിയിട്ടുണ്ട്.
രാജ്യാന്തര നാണയനിധിയിലേക്ക് സംഭാവന നൽകിയ യു.കെ. ജപ്പാൻ, ചൈന, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾക്ക് ക്രിസ്റ്റിന ജോർജീവ നന്ദി പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ദരിദ്ര രാജ്യങ്ങൾക്ക് സഹായം നൽകണമെന്ന് മറ്റ് രാജ്യങ്ങളോട് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.