ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ 10 വർഷത്തിനിടെ പൂജ്യം വളർച്ചയെന്ന് ഐ.എം.എഫ്
text_fieldsവാഷിങ്ടൺ ഡി.സി: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും 10 വർഷത്തിനിടെ സാമ്പത്തിക വളർച്ച പൂജ്യമ ായിരിക്കുമെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്). 2015നും 2025നും ഇടയിൽ യാതൊരു വളർച്ചയും ഈ രാജ്യങ്ങളിൽ ഉണ്ടാവില്ലെന്ന ാണ് ഐ.എം.എഫ് ചൂണ്ടിക്കാട്ടിയത്. കോവിഡ് മഹാമാരിയുടെയും മറ്റ് കാരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐ.എം.എഫിന്‍റെ നിഗമനം.
ഐ.എം.എഫിന്‍റെ അടിയന്തര സഹായത്തിനായി ലഭിച്ച 16 അപേക്ഷകൾ തുടർനടപടികളിലാണെന്ന് വെസ്റ്റേൺ ഹെമിസ്ഫിയർ വകുപ്പ് മേധാവി അലജാൻഡ്രോ വെർനർ പറഞ്ഞു. ഇതിൽ പകുതിയും വിനോദ സഞ്ചാരം നിർത്തിവെച്ച കരീബിയൻ രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളുടെ അപേക്ഷകൾ സ്ഥിരമായി നടപ്പാക്കി വരുന്ന ഐ.എം.എഫ് പരിപാടികളെ കുറിച്ചോ നിലവിലുള്ള സാമ്പത്തിക ഇടപാടുകൾ ദീർഘിപ്പിക്കുന്നത് സംബന്ധിച്ചോ ആണെന്ന് വെർനർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.