ആദ്യദിനം കുഴങ്ങിയത് ഹോട്ടലുകാർ; ഞെട്ടിയത് ഭക്ഷണം കഴിച്ചവർ
text_fieldsകൊച്ചി: ഏകീകൃത ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്ന ആദ്യ ദിനം ഏറെ കുഴങ്ങിയത് ഹോട്ടലുകാർ. ഞെട്ടിയത് ഭക്ഷണം കഴിച്ചവർ. ഭക്ഷണത്തിന് വിലയ്ക്ക് പുറമെ 12 മുതൽ 18 ശതമാനം വരെ നികുതി ചുമത്തിയ ബില്ലാണ് ഹോട്ടലുകാർ നീട്ടിയത്. ബില്ല് നോക്കുേമ്പാൾ ഉയർന്ന വില കണ്ട് ഞെട്ടലോടെയാണ് ഭക്ഷണം കഴിച്ചവർ കൗണ്ടറിലേക്ക് നീങ്ങിയത്. ഉയർന്ന വില ഉപഭോക്താവ് ചോദ്യം ചെയ്യുേമ്പാൾ ജി.എസ്.ടിയുടെ അധിക ബാധ്യതയെക്കുറിച്ച് വിശദീകരിക്കുന്ന തിരക്കിലായിരുന്നു ഹോട്ടലുടമയും ജീവനക്കാരും. ഇത് ഇടക്കിടെ വാക്കുതർക്കത്തിലേക്കും നീണ്ടു. നോൺ എ.സിക്ക് 12 ശതമാനവും എ.സിക്ക് 18 ശതമാനവുമാണ് നികുതി.
ഉദാഹരണത്തിന് ആയിരം രൂപക്ക് ഭക്ഷണം കഴിച്ചാൽ 1120 രൂപ നൽകണം. വ്യാഴാഴ്ച വരെ അര ശതമാനം നികുതി ഇൗടാക്കിയിരുന്നിടത്താണ് 11.5 ശതമാനം കൂടിയത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നതിൽനിന്ന് ഉപഭോക്താക്കളെ ഇൗ നികുതി ഘടന പിന്തിരിപ്പിക്കുമെന്ന് കടക്കാർ പറയുന്നു.പ്രതിമാസം 20 ലക്ഷം രൂപക്ക് മുകളിൽ വിറ്റുവരവുള്ള ഹോട്ടലുകളിൽനിന്ന് അഞ്ചുശതമാനം നികുതിയാണ് ഇൗടാക്കുക. 50 ലക്ഷത്തിന് മുകളിൽ 12 ശതമാനവും. ചെറുകിട-ഇടത്തരം ഹോട്ടലുകളെ 12 ശതമാനം നികുതിയിൽ ഉൾപ്പെടുത്തിയത് ലൈസൻസ് ഇല്ലാത്തവർക്കും തട്ടുകടക്കാർക്കുമാണ് ഗുണകരമാകുകയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. നേരത്തേ 10 ലക്ഷം രൂപവരെ വിറ്റുവരവുള്ളവർക്ക് വാറ്റ്, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെ അരശതമാനമായിരുന്നു നികുതി.
കാറ്ററിങ് മേഖലയിൽ 18 ശതമാനം നികുതി നൽകണം. നികുതി വർധന തിരിച്ചടിയായ സാഹചര്യത്തിൽ ഉടൻ സംസ്ഥാന സമിതി കൂടുമെന്നും അസോസിയേഷൻ അറിയിച്ചു. എന്നാൽ, ഹോട്ടൽ മേഖലയിൽ മുറികളുടെ വാടകയിൽ ആശ്വാസം ലഭിച്ചു. ദിവസം 10,000 രൂപക്ക് മുകളിൽ വാടകയുണ്ടായിരുന്ന മുറികൾക്ക് 19 ശതമാനമായിരുന്നു നികുതി. അത് 12 ശതമാനമായി. ഹോട്ടലൊഴികെ മറ്റ് വ്യാപാര മേഖലകളിൽ ജി.എസ്.ടിയിലേക്ക് മാറുന്ന പ്രക്രിയ നടന്നുവരുേന്നയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.