19 സാധനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
text_fieldsന്യൂഡൽഹി: എയർ കണ്ടീഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവ ഉൾപ്പെടെ 19 സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചു. ക്രൂഡ് ഒായിലിെൻറ വിലവർധന കാരണം ധനക്കമ്മി കൂടിയതും രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനവുമാണ് സർക്കാറിനെ ഇറക്കുമതി തീരുവ കൂട്ടാൻ പ്രേരിപ്പിച്ചത്. ഇതോടെ ഇറക്കുമതി സാധനങ്ങളുടെ വിലകൂടും. പുതിയ നികുതിവർധന ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇറക്കുമതി കുറച്ച് ധനക്കമ്മി കുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
തീരുവ കൂട്ടിയ സാധനങ്ങളുടെ ഇറക്കുമതി 2017-18ൽ 86,000 കോടിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. എയർകണ്ടീഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ (10 കിലോയിൽ കുറവുള്ളത്) ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 20 ശതമാനമാക്കി. കംപ്രസർ -10 ശതമാനം, സ്പീക്കർ -15 ശതമാനം, പാദരക്ഷകൾ -25 ശതമാനം എന്നിങ്ങനെയാണ് വർധിപ്പിച്ചത്. റേഡിയൽ ടയറുകളുടെ തീരുവ 10 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി.
വജ്രാഭരണങ്ങളുടേത് അഞ്ച് ശതമാനത്തിൽനിന്ന് 7.5 ശതമാനമായും ഉയർത്തി. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് നിലവിലുണ്ടായിരുന്ന 15 ശതമാനം നികുതി 20 ശതമാനമാക്കി. ഇതുവരെ നികുതിയില്ലാതിരുന്ന വിമാന ഇന്ധനത്തിന് അഞ്ച് ശതമാനം നികുതി ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.