നികുതി ഇളവിനുള്ള നിക്ഷേപപദ്ധതികൾ
text_fields2018-19 സാമ്പത്തികവർഷം മാർച്ച് 31 ന് അവസാനിക്കുകയാണല്ലോ. ആദായനികുതിയിൽനിന്നും കിഴിവുകൾ ലഭിക്കുന്നതിന് വിവിധങ്ങ ളായ നിക്ഷേപപദ്ധതികൾ ഉണ്ട്. നിക്ഷേപങ്ങളിലുള്ള ജനങ്ങളുടെ താൽപര്യം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നിക്ഷേപപദ്ധ തികൾക്ക് നികുതി ഇളവ് നൽകുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ ഇളവ് ലഭിക്കണമെങ്കിൽ നിക്ഷേപങ്ങൾ ഈ മാസം 31 ന് മുമ്പ് നടത്ത ണം. വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ച്:
80 സി അനുസരിച്ച് :
ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കു ന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാലാണ് കിഴിവ് ലഭിക്കുക.
1) േപ ്രാവിഡൻറ് ഫണ്ട്: ശമ്പളക്കാരായ നികുതിദായകരുടെ ശമ്പളത്തിൽനിന്നും നിശ്ചിതതുക േപ്രാവിഡൻറ് ഫണ്ടിലേക്ക് നിർബന് ധമായും പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും േപ്രാവിഡൻറ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നി കുതിദായകെൻറ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കുന്നത്. േപ്രാവിഡൻറ് ഫണ്ടിൽനിന്നും ലഭി ക്കുന്ന പലിശക്കും നികുതിയിൽ ഒഴിവുള്ളതാണ്.
2) പബ്ലിക് േപ്രാവിഡൻറ് ഫണ്ട്: ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്നു ം ഒഴിവ് ലഭിക്കും.
3). ലൈഫ് ഇൻഷുറൻസ് പ്രീമിയം: ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിനാണ് കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരിൽ ഇൻഷുറൻസ് പ്രീമിയം അടച്ചാൽ കിഴിവ് ലഭിക്കില്ല.
4). ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇ.എൽ.എസ്.എസ്): ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇവ. ഇവക്ക് ഗാരൻറീഡ് ആയി ഡിവിഡൻറ് ലഭിക്കുന്നതല്ല. ഓഹരി വിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡൻറിന് മാറ്റം വന്നേക്കാം.
5). ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്: ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഹൗസിങ് സൊസൈറ്റികളിൽ നിന്നും വീടുപണിയുന്നതിനും വാങ്ങുന്നതിനും എടുത്ത വായ്പകൾ തിരിച്ചടക്കുമ്പോൾ പ്രസ്തുത തുകക്ക് പരമാവധി 1,50,000 രൂപവരെ 80 സി വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കും. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിെൻറ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല. 6). വീട് വാങ്ങുേമ്പാൾ ഉണ്ടാകുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്േട്രഷൻ ചാർജും: വീട് വാങ്ങുമ്പോൾ ചെലവാകുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും അതിെൻറ രജിസ്േട്രഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്.
7). സുകന്യ സമൃദ്ധി അക്കൗണ്ട്: പെൺകുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച നിക്ഷേപ ആനുകൂല്യമാണിത്. പെൺകുട്ടിയുടെ പേരിൽ (പരമാവധി 2 പെൺകുട്ടികൾ, ഇരട്ടകളാണെങ്കിൽ 3) ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകക്ക് പ്രതിവർഷം 1,50,000 രൂപവരെ ആനുകൂല്യം ലഭിക്കും. പലിശക്കും നികുതിയിൽനിന്ന് ഒഴിവ് ലഭിക്കും.
8). നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്: പരമാവധി നിക്ഷേപിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കാൻ സാധിക്കൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും പുനർനിക്ഷേപം ചെയ്യുന്നതിന് സൗകര്യമുണ്ട്.
9). 5 വർഷത്തേക്കുള്ള ബാങ്ക് ഡിപ്പോസിറ്റുകൾ: 5 വർഷ കാലാവധിയിൽ ടാക്സ് സേവിങ്സ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കും.
10. പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ്: സാധാരണഗതിയിൽ പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റുകൾ ഒരു വർഷം മുതൽ (1,2,3,5) കാലാവധി പീരീഡുകളിൽ ലഭ്യമാണ്. പദ്ധതിക്ക് ലഭിക്കുന്ന പലിശക്ക് നികുതി ഇളവ് ഉണ്ടാകുന്നതല്ല.
11). സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം 2004: മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്കും 80 സി ആനുകൂല്യം ലഭിക്കും. വളൻററി റിട്ടയർമെൻറ് സ്കീമിൽ റിട്ടയർ ചെയ്ത നികുതിദായകർക്കുള്ള പ്രായപരിധി 55 വയസ്സാണ്.
12). യൂനിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ: ഇവക്കും 80 സി അനുസരിച്ച് ആനുകൂല്യം ലഭിക്കും. 13). കുട്ടികളുടെ ട്യൂഷൻ ഫീസ്: ഈ ഇനത്തിൽ ചെലവാകുന്ന തുകക്ക് കിഴിവ് ലഭിക്കുന്നതാണ് (പരമാവധി 2 കുട്ടികൾ).
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കും കൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യമേ ലഭിക്കൂ.
വകുപ്പ് 80 സി.സി.ഡി (1 ബി) അനുസരിച്ച് എൻ.പി.എസിൽ
എൻ.പി.എസിലേക്ക് നിക്ഷേപിക്കുന്ന തുകക്ക് മുകളിൽ സൂചിപ്പിച്ച 1,50,000 രൂപ കൂടാതെ പരമാവധി 50,000 രൂപ വരെ അധികം ആനുകൂല്യം ലഭിക്കും.
80 ടി.ടി.എ അനുസരിച്ച് സേവിങ്സ് ബാങ്കിൽനിന്ന് ലഭിക്കുന്ന പലിശക്ക്
സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ലഭിക്കുന്ന പലിശക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും. ഇത് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ലഭിക്കും. ഫിക്സഡ് െഡപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുന്ന പലശക്ക് മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ 80 ടി.ടി.ബി അനുസരിച്ച് ഈ വർഷം മുതൽ കിഴിവ് ലഭിക്കും.
80 ഇ അനുസരിച്ച് വിദ്യാഭ്യാസ വായ്പയുടെ പലിശക്ക്
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയെടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശയടക്കുന്ന തുകക്ക് മൊത്തവരുമാനത്തിൽ നിന്നും കിഴിവ് ലഭിക്കും. തിരിച്ചടവ് കാലാവധി 8 വർഷത്തിൽ കൂടാൻ പാടില്ല. ഉയർന്ന പരിധിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.