സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമെന്ന് ലോകബാങ്ക്
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന് ലോകബാങ്ക് ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടർ കെന്നത്ത് കാങ്. വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് മൂന്നിന നിർദേശങ്ങൾ കാങ് മുന്നോട്ട വെച്ചു.
ബാങ്കുകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുകയും കോർപറേറ്റ്- ബാങ്കിങ് രംഗത്തെ തളർത്തുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകിവരുന്ന സബ്സിഡികൾ വെട്ടിക്കുറക്കണം, കാർഷിക രംഗം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ലിംഗസമത്വം വർധിപ്പിക്കുന്നതിനായി ഇന്ത്യ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും കാങ് ആവശ്യപ്പെട്ടു. സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നതോടെ സാമ്പത്തിക രംഗം കൂടുതൽ മെച്ചപ്പെടും. തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക വഴി മാത്രമേ സ്ത്രീകളെ തൊഴിൽരംഗത്തേക്ക് കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.