വരുമാനം വർധിക്കുേമ്പാഴും വിദേശത്ത് തൊഴിൽ തേടുന്നവരുടെ എണ്ണം കൂടുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ പ്രതിശീർഷ വരുമാനം വർധിക്കുേമ്പാഴും വിദേശത്ത് തൊഴിൽ തേടുന്നവരുടെ എണ്ണം കൂടുകയാണെന്ന് റിപ്പോർട്ടുകൾ. 2017ലെ കണക്കുകൾ പ്രകാരം 17 മില്യൺ ഇന്ത്യൻ പൗരൻമാരാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. 1990ൽ ഇത് ഏഴ് മില്യൺ മാത്രമായിരുന്നു. 143 ശതമാനത്തിെൻറ വർധനവവാണഎ ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഇക്കാലയളവിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനവും ഉയർന്നു. 522 ശതമാനത്തിെൻറ വർധനയാണ് പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായത്. സ്വന്തം രാജ്യത്ത് തൊഴിലുകൾ ഇല്ലാത്തതാണ് ഇവരെ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്ന ഘടകം. വിദഗ്ധരല്ലാത്ത തൊഴിലാളികളുടെ കുടിയേറ്റം കുറയുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പറയുന്നു.
വിദഗ്ധരായ തൊഴിലാളികൾ രാജ്യം വിടുന്നത് ഗൗരവത്തോടെ കാണണമെന്നാണ് ആവശ്യം. അതേസമയം, രാജ്യം സാമ്പത്തികമായി മെച്ചപ്പെട്ടതാണ് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.