യു.എസ് സമർദം: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കും
text_fieldsന്യൂഡൽഹി: സമർദ്ദങ്ങൾക്ക് വഴങ്ങി ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇറക്കുമതി റദ്ദാക്കാൻ അമേരിക്കയിൽ നിന്ന് സമർദമുയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനമെടുത്തേക്കുമെന്ന സൂചന പുറത്ത് വരുന്നത്. ഇന്ത്യൻ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന രണ്ട് പേരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം, യു.എസിെൻറ ഏകപക്ഷീയ നിലപാടുകളോട് അനുകൂലമായി പ്രതികരിക്കേണ്ടെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ നിലപാട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യു.എസിനോട് ഇന്ത്യ വഴങ്ങേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ എണ്ണ കമ്പനി പ്രതിനിധികളുടെ യോഗം കേന്ദ്രസർക്കാർ വിളിക്കുന്നുണ്ട്്്്.
ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇറാഖും സൗദിയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. 2017 ഏപ്രിലിനും 2018 ജനുവരിക്കുമിടയിൽ ഇറാൻ 18.4 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇന്ത്യക്ക് നൽകിയിട്ടുണ്ട്.
ഇറാനോട് തുടരുന്ന സാമ്പത്തിക-വ്യാപാര-സൈനിക ഉപരോധത്തിെൻറ പേരിൽ ആ രാജ്യത്ത് നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യരുതെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നവംബർ നാലിനകം ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്തണമെന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.