രാജ്യത്ത് ഫാർമ ഉൽപന്നങ്ങൾക്ക് കയറ്റുമതി നിയന്ത്രണം
text_fieldsന്യൂഡൽഹി: രാജ്യത്തുനിന്നും പാരസെറ്റമോൾ, വിറ്റമിൻ ബി12, പ്രൊജസ്റ്ററോൺ തുടങ്ങിയ അവശ്യമരുന്നുകളുടെ ചേരുവകൾ കും മരുന്നുകൾക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി.
ചൈനയിലെ ഹുബെയിൽ നിന്നും മരുന്നുചേരുവകളുടെ ഇറക്കുമതി നിലച്ചതും ഇന്ത്യയിൽതന്നെ കൂടുതൽ മരുന്നുകളുടെ ആവശ്യകത മുന്നിൽകണ്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.
പാരസെറ്റമോൾ, എറിത്രോൈമസിൻ സാൾട്ട്സ്, വിറ്റമിൻ ബി ഒന്ന്, ബി ആറ്, ബി 12, പ്രൊജസ്റ്ററോൺ, ടിനിഡസോൾ, മെട്രോൈനഡാസോൾ, ക്ലോറാംഫെനിക്കോൾ, അസിക്ലോവിർ, നിയോെമെസിൻ, ക്ലിൻഡമൈസിൻ സാൾട്ട്സ്, ഓർണിഡസോൾ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം.
13 ഇനം മരുന്ന് ചേരുവകളുടെയും അവ ഉപയോഗിച്ച് നിർമിക്കുന്ന മരുന്നുകളുടെയും കയറ്റുമതിക്കാണ് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യയിലേക്ക് പ്രധാനമായും മരുന്നുകൾ എത്തിയിരുന്നത് ഹുബെയിൽ നിന്നായിരുന്നു.
കോവിഡ് -19 പടർന്നതിനെ തുടർന്ന് ഇറക്കുമതിയും നിലച്ചു. ഹുബൈയിൽനിന്നും മരുന്ന് ചേരുവകൾ എത്താൻ ഇനിയും സമയം എടുക്കും. അതിനാൽ ഇന്ത്യയിൽ മരുന്നുക്ഷാമം ഇല്ലാതിരിക്കാനാണ് നിയന്ത്രണമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.