മാന്ദ്യം മാറ്റാൻ മേെമ്പാടിയുമായി സർക്കാർ; ബാങ്കുകൾക്ക് 70,000 കോടി, വായ്പനിരക്ക് കുറയും
text_fieldsന്യൂഡൽഹി: പണഞെരുക്കത്തിൽ അമർന്ന വിപണിക്ക് ഉണർവ് പകരാൻ ലക് ഷ്യമിട്ട് സാമ്പത്തിക മേഖലയിൽ ഇളവുകളുടെ മേെമ്പാടിയെറിഞ്ഞ് കേ ന്ദ്രസർക്കാർ. ബജറ്റിൽ മുന്നോട്ടുവെച്ച ഏതാനും ധനസമാഹരണ നിർദേ ശങ്ങൾ തൽക്കാലം മരവിപ്പിക്കുന്ന വിധം ധനമന്ത്രി നിർമല സീതാരാമൻ ആദ്യഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്കുള്ള ഇളവുകളേക്കാൾ, വ്യവസായ നടത്തിപ്പിെൻറ ആയാസം കുറക്കുന്ന ഘടനാപരമായ മാറ്റങ്ങളാണ് അതിൽ പ്രധാനം. വായ്പനിരക്കുകൾ കുറയും. ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങൾക്ക് ജി.എസ്.ടി റീ ഫണ്ട് കുടിശ്ശിക ഒരു മാസത്തിനകം കൊടുത്തുതീർക്കും. ഭാവിയിൽ റീഫണ്ടിെൻറ പരമാവധി കാലാവധി രണ്ടു മാസം. നികുതി സമാഹരണത്തിെൻറ പേരിൽ സംരംഭകരെ വലക്കില്ല. ബജറ്റിൽ വിദേശ നിക്ഷേപകർക്ക് (എഫ്.പി.െഎ) ഏർപ്പെടുത്തിയ ഉയർന്ന നികുതി (സർചാർജ്) പിൻവലിച്ചു. ഇക്വിറ്റി ഒാഹരികളുടെ കൈമാറ്റം വഴിയുള്ള മൂലധന നേട്ടത്തിെൻറ സർചാർജ് പിൻവലിച്ചു.
സംരംഭം തുടങ്ങാൻ ഉദാര വായ്പ, കടലാസ് േജാലി ലളിതമാക്കൽ തുടങ്ങിയ പ്രോത്സാഹനങ്ങൾ. ആദായ നികുതി നിയമത്തിലെ 56(2)(7ബി) പ്രകാരമുള്ള എയ്ഞ്ചൽ നികുതി പിൻവലിച്ചു. പരാതി കേൾക്കാൻ പ്രത്യേക സെൽ. ചെറുകിട, ഇടത്തരം സംരംഭങ്ങളെ വ്യക്തമായി നിർവചിക്കും. നികുതി പിരിവിെൻറ പേരിൽ വ്യവസായികളെ പിഴിയുന്ന സമീപനം ഉണ്ടാവില്ല. താഴേതട്ടിൽനിന്ന് ബുദ്ധിമുട്ടിക്കുന്ന സമീപനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ആദായനികുതി ഉത്തരവ്, നോട്ടീസ്, സമൻസ് തുടങ്ങിയവക്ക് കേന്ദ്രീകൃത സംവിധാനം. മൂന്നു മാസത്തിനകം എല്ലാ നോട്ടീസുകളിലും തീർപ്പു കൽപിക്കണമെന്ന നിബന്ധന ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കും.
ബി.എസ് 4 വാഹനങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് നിരക്ക് പുതുക്കൽ അടുത്ത ജൂൺ വരെ മരവിപ്പിച്ചു. വാഹന വിപണിക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ വകുപ്പുകൾ പഴയ വണ്ടികൾ കഴിയുന്നത്ര മാറ്റി പുതിയതു വാങ്ങും; വിലക്ക് നീക്കി. വാഹനങ്ങളുടെ വാർഷിക തേയ്മാന നിരക്ക് ഇരട്ടിപ്പിച്ച് 30 ശതമാനമാക്കി. പൊതുമേഖല ബാങ്കുകളുടെ മൂലധന ശേഷി കൂട്ടാൻ കൂടുതൽ ഫണ്ട് ലഭ്യമാക്കും. പണലഭ്യത വർധിപ്പിക്കുന്ന വിധം കൂടുതൽ വായ്പക്ക് 70,000 കോടി നൽകും. സാമ്പത്തിക പരിഷ്കരണ നടപടികൾ മുന്നോട്ടു നീക്കും.
മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഡീമാറ്റ് അക്കൗണ്ട് തുറക്കൽ എന്നിവക്ക് ആധാർ അധിഷ്ഠിത തിരിച്ചറിയൽ (കെ.വൈ.സി) രേഖകൾ. സംരംഭകത്വ വായ്പ എടുത്തവർക്ക് ബാങ്കുകൾ കാലാകാലങ്ങളിൽ മാറ്റംവരുത്തുന്ന നികുതിനിരക്ക്. റിസർവ് ബാങ്കിെൻറ റിപോ നിരക്കുകളുമായി വായ്പനിരക്കുകളെ ബാങ്കുകൾ ബന്ധിപ്പിക്കും. വായ്പ തിരിച്ചടച്ചാൽ 15 ദിവസത്തിനകം ഇൗടുരേഖകൾ തിരിച്ചുനൽകണം. വായ്പ അപേക്ഷയുടെ പുരോഗതി അറിയാൻ ഒാൺലൈൻ ട്രാക്കിങ്. ഭവന, വാഹന, ഗാർഹികോപകരണ വായ്പകൾക്ക് കൂടുതൽ വായ്പ സഹായം. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കരാർ കുടിശ്ശിക ഉടനെ കൊടുത്തുതീർക്കും. അഞ്ചു വർഷംകൊണ്ട് 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമെന്ന ലക്ഷ്യത്തിന് മന്ത്രാലയ സമിതി രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.