ഇന്ത്യയിലെ ജി.ഡി.പി വളർച്ചാ നിരക്ക് ഒരു ശതമാനത്തിനും താഴെയാവും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് ഒരു ശതമാനത്തിനും താഴെയാവുമെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ചിൻെ റ പഠനം. 0.8 ശതമാനം മാത്രമായിരിക്കും വളർച്ചാ നിരക്കെന്നാണ് ഫിച്ച് വ്യക്തമാക്കുന്നത്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ വളർച്ച കുറയുമെന്നാണ് ഫിച്ച് വ്യക്തമാക്കുന്നത്.
ആഗോള സമ്പദ്വ്യവസ്ഥയിൽ മാന്ദ്യം വരുന്നുണ്ട്. ഇത് ഇന്ത്യയേയും ബാധിക്കും. ഇതിനാലാണ് രാജ്യത്തിൻെറ വളർച്ചാ നിരക്ക് കുറച്ചതെന്ന് ഫിച്ച് അറിയിച്ചു. നേരത്തെ സമ്പദ്വ്യവസ്ഥ 4.9 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു റേറ്റിങ് ഏജൻസിയുടെ പ്രവചനം. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.7 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും ഫിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ സാമ്പത്തിക വർഷത്തിൻെറ നാലാം പാദത്തിൽ 1.4 ശതമാനമായി വളർച്ച കൂടും. ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നത് കുറഞ്ഞതാണ് സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.