മോദി-ട്രംപ് സൗഹൃദവും തുണയായില്ല; യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ പുരോഗതിയില്ല
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡും ട്രംപും തമ്മിലുള്ള സൗഹൃദം ഇന്ത്യൻ വ്യാപാരരംഗത്തിന് ഗുണകരമായില്ലെന്ന് പഠനം. ചൈനയെ യു.എസ് തഴഞ്ഞപ്പോഴും അത് നേട്ടമാക്കാൻ രാജ്യത്തിന് സാധിച്ചില്ല. റാബോബാങ്ക് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ചെറിയൊരു വർധനമാത്രമാണ് ഇക്കാലയളവിൽ ഉണ്ടായത്. റാൽഫ വൻ മെക്കലൻ, മൈക്കിൽ വാർ ഡേർ വാൻ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. കഴിഞ്ഞ വർഷം മാത്രം യു.എസിലേക്കുള്ള ചൈനീസ് ഇറക്കുമതിയിൽ 17 ശതമാനത്തിെൻറ ഇടിവാണുണ്ടായത്. വ്യാപാര യുദ്ധത്തിനൊപ്പം കോവിഡ് ബാധയും ഇതിന് കാരണമായിട്ടുണ്ട്.
എന്നാൽ, ചൈനയുടെ പിന്മാറൽ നേട്ടമാക്കിയത് വിയറ്റ്നാം, മെക്സികോ, തയ്വാൻ തുടങ്ങിയ രാജ്യങ്ങളാണെന്നും പഠനത്തിൽ നിന്ന് വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.