നോട്ട് പിൻവലിക്കൽ: കമ്പനികളുടെ മൂന്നാം പാദ ലാഭഫലത്തിലും പ്രതിഫലിക്കും
text_fieldsമുംബൈ: കോർപ്പറേറ്റുകളുടെ മൂന്നാം പാദ ലാഭഫലം പുറത്തു വരാനിരിക്കെ നോട്ടുകൾ പിൻവലിച്ച തീരുമാനം കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഒാേട്ടാമൊബൈൽ, റീടെയിൽ, കൺസ്യൂമർ ഡ്യൂറബിൾ എന്നീ മേഖകളിലെ കമ്പനികളെ തീരുമാനം ബാധിക്കുമെന്നാണ് അറിയുന്നത്.
അഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ സെക്യൂരിറ്റിസ് ഇൗ നിരീക്ഷണം നടത്തിയത്. പണം പിൻവലിച്ചതിെൻറ പശ്ചാതലത്തിൽ കമ്പനികളുടെ വ്യാപരത്തിൽ 30 മുതൽ 80 ശതമാനത്തിെൻറ വരെ കുറവുണ്ടായെന്നാണ് കണക്കുകൾ. അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് ഇത്തരമൊരു കുറവുണ്ടായത്. ഇത് കമ്പനികളുടെ മൂന്നാം പാദ ലാഭഫലത്തെ ബാധിക്കാൻ കാരണം.
പ്രശ്നങ്ങൾ പരിഹരിച്ച് സാധാരണ നിലയിലെത്തണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും അതിനുള്ളിൽ ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ മൂന്നാം പാദ ലാഭഫലം പുറത്ത് വരും. ഇതിലാവും കമ്പനികൾക്ക് തിരിച്ചടി ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.