സമ്പദ്വ്യവസ്ഥ വളരുമെന്ന് നിതി ആയോഗ്
text_fieldsന്യൂഡൽഹി: 2013-14 സാമ്പത്തിക വർഷത്തോടെ ആരംഭിച്ച സാമ്പത്തിക മാന്ദ്യം അവസാനത്തോടടുത്തതായും അടുത്ത രണ്ടു വർഷങ്ങളിൽ രാജ്യത്തിെൻറ പ്രതിശീർഷ ആളോഹരി വരുമാനത്തിൽ കുതിപ്പുണ്ടാകുമെന്നും നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. 2017-18ൽ 6.9 ശതമാനം മുതൽ ഏഴു ശതമാനം വരെയും 2018-19ൽ 7.5 ശതമാനവും വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം.
കാർഷിക രംഗത്ത് മികച്ച പ്രകടനം കണ്ട കഴിഞ്ഞ സാമ്പത്തിക വർഷം, നോട്ടുനിരോധനത്തിെൻറ പശ്ചാത്തലത്തിൽ വളർച്ച നിരക്കിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇൗ തകർച്ചയുടെ സാഹചര്യം അവസാനത്തിലെത്തിയിട്ടുണ്ടെന്നും 2018 ആദ്യപാദത്തോടെ വൻ തിരിച്ചുവരവ് ദൃശ്യമാകുമെന്നും രാജീവ് കുമാർ പറഞ്ഞു. സമ്പദ്വ്യവസ്ഥ ശക്തമായ മുന്നേറ്റം കാണിച്ച 2007-13 വർഷങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ വായ്പ അനുവദിച്ചതാണ് വർധന രേഖപ്പെടുത്താൻ കാരണമായതെന്നാണ് നിതി ആയോഗ് ഉപാധ്യക്ഷെൻറ വാദം. വായ്പ അനുവദിച്ചതിലേറെയും അനർഹരായ വ്യക്തികൾക്കും പദ്ധതികൾക്കുമായിരുന്നുവെന്നും തെറ്റായ അനുമാനങ്ങളുടെ പുറത്തായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.