ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന് ലോകബാങ്ക്
text_fieldsലണ്ടൻ: വികസിത രാഷ്ട്രമായ ഫ്രാൻസിനെയും പിന്തള്ളി ഇന്ത്യ ലോകത്തിെല ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് ലോകബാങ്കിെൻറ പുതിയ കണക്ക്. കഴിഞ്ഞവർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2.597 ലക്ഷം കോടി ഡോളറാണെന്ന് ലോകബാങ്ക് പറയുന്നു. ഏഴാം സ്ഥാനത്തേക്ക് മാറിയ ഫ്രാൻസിെൻറ ജി.ഡി.പിയാവെട്ട 2.582 ലക്ഷം കോടി ഡോളറും.
2017 ജൂലൈ മുതലാണത്രെ ഇന്ത്യയുടെ സമ്പദ്ഘടന ശക്തമായ തിരിച്ചുവരവ് നടത്തിയത്. നോട്ടുനിരോധനം അടക്കം നരേന്ദ്ര മോദി സർക്കാറിെൻറ സാമ്പത്തിക നയങ്ങൾ നിരവധി പഴികേൾക്കലുകൾക്ക് വിധേയമായതിനുശേഷമാണ് ഇതെന്നും ലോകബാങ്ക് പറയുന്നു. നിലവിലുള്ള 134 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ഫ്രാൻസിെൻറ 6.7 കോടി ജനസംഖ്യയുമായി വെച്ചുനോക്കുേമ്പാൾ 20 മടങ്ങ് കൂടുതലാണത്രെ.
ഉൽപാദകരും ഉപഭോക്താക്കളുമാണ് പ്രധാനമായും ഇന്ത്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയത്. ഒരു ദശകത്തിനുള്ളിൽ കൈവരിച്ച നിർണായക നേട്ടം ഏഷ്യയിലെ സമ്പദ്രംഗത്തിെൻറ കരുത്ത് ഇന്ത്യയുടെ കൈകളിലേക്ക് കൊണ്ടുവന്നേക്കുമെന്നും ലോകബാങ്ക് പറയുന്നു. പട്ടികയിൽ യു.എസ് ആണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.