വീണ്ടും അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ; ജി.ഡി.പി 7.7 ശതമാനം
text_fieldsന്യൂഡൽഹി: അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന പദവി തിരികെ പിടിച്ച് ഇന്ത്യ. ജനുവരി മുതൽ മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ 7.7 ശതമാനം ജി.ഡി.പി വളർച്ച ഇന്ത്യ നേടിയതോടെയാണ് അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന പദവി ഇന്ത്യക്ക് തിരിെക കിട്ടിയത്.
കൃഷി(4.5), ഉൽപാദനം(9.1), നിർമാണ മേഖല(11.5) എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ജി.ഡി.പി വളർച്ച നിരക്ക്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.3 ശതമാനം നിരക്കിൽ വളരുമെന്നായിരുന്ന റോയിേട്ടഴ്സിെൻറ പ്രവചനം.
പ്രമുഖ ക്രെഡിറ്റ് റേറ്റിങ് എജൻസിയായ മൂഡീസ് ഇന്ത്യയുടെ ജി.ഡി.പി റേറ്റ് കഴിഞ്ഞ ദിവസം 7.3 ശതമാനം ആയി കുറിച്ചിരുന്നു. രാജ്യത്തിെൻറ നിലവിലെ സാമ്പത്തികനിലയുടെ അടിസ്ഥാനത്തിലായിരുന്നു മൂഡീസിെൻറ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.