ഇവിടെ കൊള്ള; മറുനാട്ടിൽ ആദായവിൽപന
text_fieldsകൊച്ചി: ഇന്ധനത്തിന് ഭാരിച്ച നികുതി ചുമത്തി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ ഇതര രാജ്യങ്ങൾക്ക് പെട്രോളും ഡീസലും വിൽക്കുന്നത് ആദായ വിലയ്ക്ക്.
ഇന്ത്യയിൽനിന്ന് വാങ്ങുന്ന രാജ്യങ്ങളാകെട്ട നാട്ടുകാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുകയും ചെയ്യുന്നു. ഇന്ത്യയിൽ പെട്രോൾ വില 90ലേക്ക് എത്തുേമ്പാഴും ഇവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ നികുതി ഉയർത്താതെ വില നിയന്ത്രിച്ചുനിർത്തുകയാണ്. അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ എന്ന പോലെ ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിലും മുൻനിരയിലാണ് ഇന്ത്യ. കയറ്റുമതി രാജ്യങ്ങളിൽ പത്താം സ്ഥാനം.
എണ്ണ ഉൽപാദക രാജ്യങ്ങളിലേക്ക് ഉൾപ്പെടെ ഇന്ധനം കയറ്റി അയക്കുന്നുണ്ട്. രാജ്യത്തിെൻറ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നും ഇതുതന്നെ. ഇൗ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ 15 രാജ്യങ്ങൾക്ക് പെട്രോൾ ലിറ്ററിന് ഏകദേശം 34 രൂപക്കും 29 രാജ്യങ്ങൾക്ക് ഡീസൽ ലിറ്ററിന് 37 രൂപക്കുമാണ് ഇന്ത്യ വിറ്റത്. ഇന്ത്യയിൽ ഇന്ധനവില 70 കടക്കുേമ്പാഴും ഇൗ രാജ്യങ്ങളിലെല്ലാം ഇതിനെ അപേക്ഷിച്ച് വളരെ താഴെയായിരുന്നു.
2017ൽ 2,410 കോടി ഡോളറിെൻറ പെട്രോളിയം ഉൽപന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ഇൗ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 21,181 കോടിയുടെ 43,16,000 മെട്രിക് ടൺ പെട്രോളും 37,245 കോടിയുടെ 84,96,000 മെട്രിക് ടൺ ഡീസലും വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. നിലവിൽ ഡോളർ വിനിമയ നിരക്കും ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയും കണക്കിലെടുക്കുേമ്പാൾ ലിറ്ററിന് 35.67 രൂപയാണ് ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നത്. സംസ്കരിക്കാൻ ലിറ്ററിന് 10 രൂപ കൂടി ചെലവ് വരും. കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വിൽപന നികുതിയും ചേർന്നാണ് വില ഇരട്ടിയോളം ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.