ഇനി ലോകത്തെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. ബി.എ സ് 6ലേക്ക് ഇന്ത്യയിലെ ഇന്ധനത്തിൻെറ നിലവാരവും ഉയർത്തുേമ്പാഴാണ് ഇന്ത്യ നേട്ടം കൈവരിക്കുക. സൾഫറിൻെറ അളവ ് പരമാവധി കുറവുള്ള ഇന്ധനമായിരിക്കും ഇന്ത്യയിൽ വിതരണം ചെയ്യുക.
ഇന്ധനത്തിൻെറ നിലവാരം ഉയരുന്നതോടെ രാജ്യത്തെ മലിനീകരണവും കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സൾഫറിൻെറ അളവ് വളരെ കുറവുള്ള ഇന്ധനം ഉൽപാദിപ്പിക്കാൻ റിഫൈനറികൾ സജ്ജമായെന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഐ.ഒ.സിയുടെ ചെയർമാൻ സഞ്ജീവ് സിങ് പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ ബി.എസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിൻെറ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോളിേൻറയും ഡീസലിേൻറയും നിലവാരമുയർത്താൻ 35,000 കോടിയാണ് പൊതുമേഖല എണ്ണകമ്പനികൾ മുടക്കുക. ബി.എസ് 6 ഇന്ധനത്തിൽ 10 പി.പി.എം മാത്രമായിരിക്കും സൾഫറിൻെറ അളവ്. ബി.എസ് 3യിൽ ഇത് 350 പി.പി.എം വരെയായിരുന്നു. ബി.എസ് 4ൽ 50 പി.പി.എമ്മായിരുന്നു സൾഫറിൻെറ അളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.