Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ കമ്പനികൾ...

ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ സൃഷ്​ടിച്ചത്​ ഒരു ലക്ഷം തൊഴിലവസരങ്ങൾ

text_fields
bookmark_border
jobs_hiring
cancel

വാഷിങ്​ടൺ: ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ സൃഷ്​ടിച്ചത്​ ഒരു ലക്ഷം തൊഴിലവസരങ്ങളെന്ന്​ റിപ്പോർട്ട്​. 18 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ മണ്ണിലെ ഇന്ത്യൻ വേരുകൾ എന്ന പേരിൽ ഇന്ത്യൻ വ്യാപാരികളുടെ സംഘടനയാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​വിട്ടത്​.

നൂറോളം ഇന്ത്യൻ കമ്പനികൾ 113,423 പേർക്കാണ്​ തൊഴിൽ നൽകിയിരിക്കുന്നത്​. 17.9 ബില്യൺ ഡോളറി​​െൻറ നിക്ഷേപവും ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ന്യൂയോർക്ക്​, കാലിഫോർണിയ, ന്യൂ ജേഴ്​സി, മസാച്യൂസെറ്റ്​സ്​ എന്നിവടങ്ങളിലാണ്​ ഇന്ത്യൻ കമ്പനികൾ നിക്ഷേപം നടത്തിയിരിക്കുന്നത്​. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ കൂടുതൽ തൊഴിലാളികളെ അമേരിക്കയിൽ പ്രാദേശികമായി റിക്രൂട്ട്​ ചെയ്യാനും കമ്പനികൾക്ക്​ പദ്ധതിയുണ്ട്​.

അമേരിക്കൻ പ്രസിഡൻറായി ഡോണൾഡ്​ ​ ട്രംപ്​ അധികാരത്തിലെത്തി​യതോടെയാണ്​ അമേരിക്കയിൽ കൂടുതൽ നിക്ഷേപത്തിന്​ ഇന്ത്യൻ കമ്പനികൾ തയാറായതെന്നാണ്​ റി​പ്പോർട്ട്​. കർശനമായ ഉപാധികളുമായി ട്രംപ്​ രംഗത്തെത്തിയതോടെ പുറംജോലി കരാർ ഉൾപ്പടെ ലഭിക്കുന്നതിന്​ കമ്പനികൾക്ക്​ പ്രതിസന്ധി നേരിട്ടുവെന്നാണ്​ സൂചന​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usmalayalam newsindian companiesJob hiring
News Summary - Indian companies create over 1 lakh jobs in US, says report-Business news
Next Story