രാജ്യത്ത് കോടിപതികളുടെ എണ്ണത്തിൽ കുതിപ്പ്
text_fieldsന്യൂഡൽഹി: 2015-16ലെ നികുതിനിർണയ വർഷത്തിൽ, ഒരു കോടിയിലേറെ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയവരുടെ എണ്ണം 23.5 ശതമാനം വർധിച്ച് 59,830 ആയി. 1.54 ലക്ഷം കോടിയാണ് ഇത്രയും പേരുടെ മൊത്ത വരുമാനം.
2014-15ൽ 48,417 കോടിപതികൾക്ക് 2.05 ലക്ഷം കോടി വരുമാനമുണ്ടായിരുന്നെങ്കിൽ ഇതിനേക്കാൾ 50,889 കോടിയുടെ കുറവാണ് 2015-16ലെ കോടിപതികളുടെ ആകെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് വിവരങ്ങൾ. 120 കോടി ജനങ്ങളിൽ 4.07 കോടിയാണ് 2015-16 വർഷത്തിൽ നികുതി റിേട്ടൺ സമർപ്പിച്ചത്. ഇതിൽ 82 ലക്ഷം പേർ രണ്ടരലക്ഷത്തിൽ താഴെയോ അല്ലെങ്കിൽ നികുതിവിധേയ വരുമാനം ഇല്ലാത്തവരോ ആണ്. നിലവിൽ രണ്ടര ലക്ഷമാണ് നികുതിരഹിത വരുമാനത്തിെൻറ പരിധി.
നികുതിദായകരുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 18.41 കോടിയിൽനിന്ന് 21.27 ലക്ഷം കോടിയായി ഉയർന്നു. റിേട്ടൺ ഫയൽ ചെയ്തവരിൽ ഭൂരിപക്ഷം വരുന്ന 1.33 കോടി പേർ രണ്ടര-മൂന്നര ലക്ഷം രൂപയുടെ വരുമാനപരിധിയിൽ വരുന്നവരാണ്. ഒരു കോടിക്കും അഞ്ചു കോടിക്കും ഇടയിൽ വരുമാനമുള്ളത് 55,331 പേർക്കാണ്. 5-10 കോടിക്കിടെ സമ്പാദിക്കുന്നവർ 3020ഉം 10 കോടിക്കും 25 കോടിക്കും ഇടയിൽ വരുമാനമുള്ളവർ 1156 പേരുമാണ്. ഒരാൾ മാത്രമാണ് 500 കോടിയിലേറെ ആദായം കാണിച്ചത്.
ഇയാളുടെ വരുമാനം 721 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ വിഭാഗത്തിൽ ഏഴു പേരുണ്ടായിരുന്നു. അവരുടെ ആകെ വരുമാനം 85,183 കോടിയും. 100-500 കോടി വരുമാനക്കാരുടെ
എണ്ണം കഴിഞ്ഞ വർഷത്തെ 17ൽനിന്ന് 31 ആയി വർധിച്ചു. 2015-16ലെ മൊത്തം നികുതിവിധേയ വരുമാനം 33.62 ലക്ഷം കോടിയാണ്. കമ്പനികൾ 7.19 ലക്ഷം റിേട്ടണുകൾ സമർപ്പിച്ചപ്പോൾ 10.71 ലക്ഷം കോടിയുടെ മൊത്തവരുമാനവും കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.