സാമ്പത്തിക പ്രതിസന്ധി: ഗീതാ ഗോപിനാഥിനെതിരെ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞർ
text_fieldsലണ്ടൻ: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ലോകബാങ്ക് റിപ്പോർട്ടിനെതിരെ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞർ. ആഗ ോള സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം ഇന്ത്യയിലെ വളർച്ച കുറഞ്ഞതാണെന്നായിരുന്നു ഐ.എം.എഫിൻെറ വിശദീകരണ ം. ആഗോള സാമ്പത്തിക രംഗത്തെ കുറിച്ചുള്ള പ്രവചനങ്ങളിൽ ഇന്ത്യ എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന ചോദ്യത്തിന ് 80 ശതമാനം എന്നായിരുന്നു ഗീതാ ഗോപിനാഥിൻെറ മറുപടി.
എന്നാൽ, ഗീതാ ഗോപിനാഥിൻെറ പ്രസ്താവനക്കെതിരെ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ആകാശ് ജിൻഡാൽ രംഗത്തെത്തി. ഇന്ത്യയുടേത് മാത്രമല്ല യു.എസിേൻറയും ചൈനയുടേയും സാമ്പത്തിക സ്ഥിതിയും ആഗോള വളർച്ച കുറയുന്നതിനുള്ള കാരണമായി. യു.എസ്-ചൈന വ്യാപാര യുദ്ധം ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ റിസേർച്ച് ആൻഡ് റേറ്റിങ്ങിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ സുനിൽ സിൻഹക്കും ഇതേ അഭിപ്രായമാണുള്ളത്. ആഗോള വ്യാപര രംഗത്തെ തകർച്ചയാണ് ഇന്ത്യൻ ജി.ഡി.പിയെ ബാധിക്കുന്നത്. അല്ലാതെ തിരിച്ചല്ല. ആഗോള സമ്പദ്വ്യവസ്ഥയിൽ കയറ്റുമതി കുറയുകയാണ്. ഇത് ഇന്ത്യൻ ജി.ഡി.പിയെ പ്രതികൂലമായി ബാധിക്കുന്നു. ചൈന, യു.എസ്, റഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഇത്.
നേരത്തെ ഇന്ത്യയുടെ സമ്പദ്രംഗത്തെ കുറിച്ചുള്ള പ്രവചനത്തിൻെറ പേരിൽ ഗീതാ ഗോപിനാഥിന് വൻ വിമർശനം നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗീതാ ഗോപിനാഥിനെതിരെ വിമർശനങ്ങൾ ശക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.